എണ്ണത്തിലും തീവ്രതയിലും ആകാശച്ചുഴികൾ വർധിച്ചു വരികയാണോ? സിംഗപ്പൂർ എയർലൈൻസ് (എസ്ക്യു321) ലണ്ടൻ–സിംഗപ്പൂർ ബോയിങ് 777–300 ഇആർ ഇനത്തിൽപ്പെട്ട വിമാനം മേയ് 21ന് ചുഴിയിൽ അകപ്പെട്ട സംഭവമാണ് വ്യോമയാന മേഖലയെ നേരിയ തോതിൽ ഉലയ്ക്കുന്ന ഈ ചോദ്യം ആദ്യം ഉയരാൻ ഇടയാക്കിയത്. ‌മേയ് 26ന് ദോഹയിൽനിന്ന് അയർലൻഡിലെ ഡബ്ലിനിലേക്കു പറന്ന ഖത്തർ എയർവേയ്സ് വിമാനവും തുർക്കിക്കു മുകളിൽ ആകാശച്ചുഴിയിൽപ്പെട്ടതോടെ ഈ ചോദ്യത്തിന്റെ തീവ്രത കൂടുതൽ ശക്തമായി. ലോക കാലാവസ്ഥയിലെ അതിതീവ്ര മാറ്റങ്ങളാണോ ഇതിനു കാരണം? വിമാനസഞ്ചാരത്തെ ഇതെങ്ങനെ ബാധിക്കും? സിംഗപ്പൂർ വിമാനം ചുഴിയിൽപ്പെട്ടപ്പോൾ, ഹൃദയാഘാതം മൂലം 73 വയസ്സുള്ള ബ്രിട്ടിഷ് പൗരൻ മരിക്കുകയും നൂറിലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ 22 യാത്രികർക്ക് നട്ടെല്ലിനും ആറുപേർക്ക് തലയ്ക്കും പരുക്കേറ്റ് അബോധാവസ്ഥയിലായെന്നാണ് വാർത്താ ഏജൻസികൾ നൽകുന്ന വിവരം. ബംഗാൾ ഉൾക്കടലിലെ ആൻഡമാൻസ് കടലും കടന്ന് മ്യാൻമറിന്റെ വ്യോമപരിധിയിലേക്കു കയറുമ്പോഴായിരുന്നു സംഭവം. പതിനായിരക്കണക്കിനു മണിക്കൂറുകളുടെ പറക്കൽ പരിചയസമ്പത്തുള്ള പൈലറ്റിനുപോലും മനസ്സിലാകാൻ കഴിയാത്ത തരത്തിലുള്ള ക്ലിയർ എയർ ടർബലൻസ് ആണ് ബംഗാൾ ഉൾക്കടലിനും മ്യാൻമറിനുമിടയിൽ 21ന് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. യഥാർഥ കാരണം അറിയണമെങ്കിൽ മാസങ്ങൾതന്നെ എടുക്കും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com