അവശനായി ആനക്കൂട്ടത്തോടു വിട പറഞ്ഞ കൊച്ചയ്യപ്പൻ; ഇന്ന് കോന്നിയിലെ കുസൃതി; കൗതുകകരം ഈ ചിത്രങ്ങൾ
Mail This Article
പത്തനംതിട്ട കോന്നി ആനത്താവളത്തിൽ രാവിലെ സന്ദർശകരെത്തും മുൻപ് അത് കൊച്ചയ്യപ്പന്റെ ലോകമാണ്. ആനത്താവളത്തിലെ വിഐപിയാണവൻ. മറ്റ് നാല് ആനകൾ കൂടിയുണ്ടെങ്കിലും ഇപ്പോഴും താരം കൊച്ചയ്യപ്പൻതന്നെ. മൂന്നര വയസ്സേയുള്ളൂ ഇവന്. ആന ‘കുട്ടി’യാണെങ്കിലും രാവിലെ ചെയ്യേണ്ട കസർത്തിൽ കുട്ടിക്കുറുമ്പനും ഇളവില്ല. പരിപാലകരായ എൻ.ഷംസുദ്ദീനും അനിൽകുമാറിനുമൊപ്പം ആനത്താവളത്തിലെ എല്ലാ വഴികളിലൂടെയും 12 തവണ രാവിലെ തന്നെ നടക്കണം. മുന്നോട്ടും പിന്നിലേക്കും നടക്കാനും, കാലുയർത്താനും, സല്യൂട്ട് ചെയ്യാനുമൊക്കെയുള്ള കമാൻഡുകൾ കൊച്ചയ്യപ്പൻ പഠിച്ചു കഴിഞ്ഞു. ഇടയ്ക്ക് പാപ്പാന്റെ കയ്യിലെ വടിയെടുക്കാനും ചങ്ങലയിൽ തുമ്പിക്കൈ ചുറ്റാനും ശ്രമിക്കും. ‘അരുതാനേ’യെന്നുള്ള ഷംസുദ്ദീന്റെ വിളിയിൽ കൊച്ചയ്യപ്പൻ കുറുമ്പുകൾ നിർത്തും. പടികൾ കയറാൻ പരിശീലനം ഇപ്പോഴും കൊടുക്കുന്നുണ്ട്. ആറു മാസം പ്രായത്തിൽ അവശനായി