രാത്രിയിൽ വഴി തെറ്റിക്കുന്ന ചൂട്ടുവെളിച്ചം, വെടിയിലും പുകയിലുമുള്ള കാവൽക്കാരൻ: ആരാണ് ഗുളികൻ?
Mail This Article
അടുത്ത പരിചയമുള്ള ഒരു ബന്ധു രാത്രി ഏറെ വൈകി കുടുംബ വീട്ടിൽനിന്ന് പുതുതായി പണിത സ്വന്തം വീട്ടിലേക്കു നടന്നുപോകുകയായിരുന്നു. ഏകദേശം ഇരുപതു വർഷം മുൻപ് നടന്നുവെന്നു പറയുന്ന ഒരു കഥയാണിത്. അന്ന് പള്ളോട്ടെ വീടുകളിൽ പലയിടത്തും വൈദ്യുതിയില്ല. ഗ്രാമങ്ങളിലെ വഴികളിൽ തെരുവു വിളക്കുകളും അപൂർവം. അരക്കിലോമീറ്റർ താണ്ടിയ നേരത്ത്, സർപ്പ ശീൽക്കാരം പോലെ നേർത്തൊരു ചിലമ്പൊച്ച കേട്ടാണ് അയാൾ തിരിഞ്ഞുനോക്കിയത്. പൂത്തുനിൽക്കുന്ന ചെമ്പക മരത്തിന്റെ ചുവട്ടിൽ ഒരു ചൂട്ടുവെളിച്ചം. ഓലച്ചൂട്ടും കത്തിച്ച് ആരോ വരുന്നതായിരിക്കുമെന്നു കരുതി, അടുത്തുപോയി നോക്കിയപ്പോൾ ആളില്ല, കത്തുന്ന ചൂട്ടു മാത്രമായിരുന്നു കണ്ടത്. അതെ, ഗുളികന്‍ തന്നെ. അന്ന് ഓടിയ ഓട്ടം എത്തി നിന്നത് സ്വന്തം വീട്ടിലായിരുന്നു. രാത്രി കണ്ട അപൂർവ കാഴ്ചയില്‍ അയാൾ മൂന്നു ദിവസം പനി പിടിച്ചു കിടന്നത്രെ. പലവുരു ചോദിച്ചിട്ടുണ്ടെങ്കിലും അന്നു ഗുളികനെ കണ്ടെന്ന് അയാൾ ഇപ്പോഴും എന്നോടു സമ്മതിച്ചിട്ടില്ല. കാഞ്ഞങ്ങാട് വീടിനു സമീപത്ത് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തിനു കുറച്ചുമാറി തെങ്ങിൻ തോപ്പിലൂടെ പുലർച്ചെ പാലും കൊണ്ട് സൊസൈറ്റിയിലേക്കു നടന്നുപോകുകയായിരുന്ന ഒരാൾ