ഈ കരുത്ത് നാസയ്ക്ക് പോലുമില്ല; അദ്ഭുതം മസ്കിന്റെ ‘സ്റ്റാർ’ഷിപ്; ലോകത്തെവിടെയും എത്താം ഒരു മണിക്കൂറിൽ!
Mail This Article
ഇനിയതു വെറുമൊരു സ്വപ്നമല്ല. കയ്യെത്തി പിടിക്കാവുന്ന യാഥാർഥ്യമാണ്. അധികം വിദൂരമല്ലാത്തൊരു കാലത്ത് മനുഷ്യൻ ചൊവ്വയിൽ ഇറങ്ങും. അവിടെ കൂട്ടമായി താമസിക്കുകയും മറ്റു വിദൂര ഗോളങ്ങളിലേക്കുള്ള യാത്രകൾ അവിടെ നിന്നു കൊണ്ടു സാധ്യമാക്കുകയും ചെയ്യും. കൊച്ചിയിൽ നിന്നു തിരുവനന്തപുരത്തു പോയി വരുന്നതു പോലെ ദിവസവും ചന്ദ്രനിലേക്കു പോകുകയും ഒരു ചായ കുടിച്ചു മടങ്ങിവരികയും ചെയ്യും! മനുഷ്യന്റെ ഗോളാന്തര യാത്രാ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനൊരുങ്ങി ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് ‘സ്റ്റാർഷിപ്’ എന്ന ലോകത്തിലെ ഏറ്റവും വലതും ശക്തിയേറിയതുമായ റോക്കറ്റ് വിജയകരമായി പരീക്ഷണവിക്ഷേപണം നടത്തിയിരിക്കുകയാണ്. നാലാമത്തെ വിക്ഷേപണത്തിലാണു സ്റ്റാർഷിപ് വിജയക്കൊടി പാറിച്ചത്. ബഹിരാകാശയാത്രകളുടെ ചെലവു ഗണ്യമായി കുറയ്ക്കാനും കൂടുതൽ ഭാരമുള്ള വസ്തുക്കൾ ബഹിരാകാശത്ത് എത്തിക്കാനും സ്റ്റാർഷിപ് പൂർണ ഉപയോഗത്തിനു സജ്ജമാകുന്നതോടെ സാധ്യമാകും. മറ്റൊരു രാജ്യത്തിനോ സ്വകാര്യ കമ്പനിക്കോ