‘വർഷങ്ങൾക്കു’ ശേഷം എന്ന ചിത്രം വിനീത് ശ്രീനിവാസന്റെ വർഷങ്ങളുടെ സ്വപ്നമാണ്. ധ്യാൻ ശ്രീനിവാസന്റെയും നിവിൻപോളിയുടെയും റീ ലോഞ്ചിങ്. എന്നാൽ മറ്റൊരാളുടെയും കൂടി ലോഞ്ചിങ് ആയിരുന്നു അത്. ലോഞ്ചിങ് മാത്രമല്ല, ജീവിത സാഫല്യം, ആഗ്രഹപൂർത്തീകരണം അങ്ങനെ എന്തുപറഞ്ഞാലും തികയാത്തത്ര സന്തോഷം. പടം തകർത്തോടിയപ്പോൾ സന്തോഷം നിറഞ്ഞത് ഡൽഹിയിൽക്കൂടിയാണ്. അതെന്താപ്പാ അങ്ങനെ എന്ന് കണ്ണൂർ ഭാഷയിൽത്തന്നെ ചോയിക്കണം. ധ്യാൻ ശ്രീനിവാസന്റെയും ശ്രീനിവാസന്റെയുമൊക്കെ കണ്ണൂർ ചുവയിലുള്ള സംഭാഷണം അതേപടിയെത്തുന്നത് സിനിമയിലെ ഉണ്ണിമാഷിലുമാണ്. ഉണ്ണിമാഷായി അഭിനയിച്ചയാൾക്ക് സിനിമയിലും ജീവിതത്തിലും ആദ്യ ചായ്‌വ് കണ്ണൂർ ഭാഷയോടുതന്നെ. ആദ്യസീനുകളിൽ വേണുവിനെ അറഞ്ഞിട്ടു തല്ലുന്ന... 'ആരിക്കും ഇഷ്ടല്ല അച്ഛന' എന്ന് നാടകത്തിനെത്തുമ്പോൾ ധ്യാൻ ശ്രീനിവാസൻ പറയുന്ന, ഉണ്ണിമാഷ് എന്ന വേണുവിന്റെ അച്ഛൻ. ഗുസ്തിക്കാരനായ, കടുപ്പക്കാരനായ അച്ഛൻ. കണ്ടവരൊക്കെ ചോദിച്ചു ഇതാരപ്പാ ഈ മസിൽമാൻ.... ഇനി ശരിക്കും ഗുസ്തിക്കാരനാണോ, ഈ പ്രായത്തിൽ ഇത്ര മസിലുണ്ടാവുമോ.... അല്ല ഇനി ഇയാൾക്ക് നല്ല പ്രായമുണ്ടോ... ശ്രീനിവാസന്റെ പിതാവിന്റെ പേരാണ് ഉണ്ണിമാഷ് എന്നത് കഥയിലെ വേറൊരു ട്വിസ്റ്റ്. ശ്രീനിവാസന്റെ, ഉണ്ണിമാഷിന്റെ നാടായ പാട്യത്തുനിന്ന് ഒരുമണിക്കൂറിൽ എത്താവുന്ന ദൂരത്താണു സിനിമയിലെ ഉണ്ണിമാഷിനെ അവതരിപ്പിച്ചയാളുടെ വീട്. ആളത്ര ചില്ലറക്കാരനല്ല. ബോഡി ബിൽഡിങ്ങിൽ ഇന്ത്യയിലെ മുൻനിര താരവും വ്യോമസേനാ ടീമിന്റെയടക്കം പരിശീലകനും സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറുമാണ്. പേര് കൃഷ്ണൻ നമ്പ്യാർ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com