‘മരണമരുന്ന്’ തേടി ‘സൂയിസൈഡ് ടൂറിസ്റ്റുകൾ’: അവളും യാതനകളോട് വിടപറഞ്ഞു; ദയാവധത്തിന് കോടതി കയറി മലയാളികളും
Mail This Article
ജീവിതം ആകെ കീഴ്‌മേൽ മറിഞ്ഞ്, ഇനിയൊരിക്കലും പഴയതുപോലെ അത് ശാന്തമാവില്ല എന്ന് ഉറപ്പായ ഘട്ടത്തില്‍, ജീവനില്‍ ഊറുന്ന വിഷാദത്തിന്റെ കയ്പ്പ് അൽപ്പമൊന്നു ശമിപ്പിക്കാമെന്ന വ്യാമോഹത്തോടെ, മധ്യവയസ്സ് കഴിഞ്ഞ ഒരാള്‍ വൈകുന്നേരം നടക്കാനിറങ്ങി. നഗരത്തിന്റെ വര്‍ണക്കാഴ്ചകള്‍ ഒന്നും ആയാളെ ആകര്‍ഷിക്കുന്നില്ല, ജീവിതത്തിന്റെ ഇരമ്പലിന് ചെവികൊടുക്കുന്നുമില്ല. വഴിയില്‍ ഒരിടത്ത് ഉയരത്തില്‍ സ്ഥാപിച്ച ഒരു പരസ്യബോര്‍ഡിലെ വാചകങ്ങളില്‍മാത്രം അയാളുടെ ശ്രദ്ധപതിഞ്ഞു. ‘നിങ്ങളുടെ ആഗ്രഹമനുസരിച്ചല്ല നിങ്ങള്‍ ഈ ലോകത്തേക്ക് വന്നത്, പക്ഷേ എങ്ങനെ ഇവിടം വിട്ടുപോകണമെന്ന് നിങ്ങള്‍ക്കുതന്നെ നിശ്ചയിക്കാം. ദയവായി ഞങ്ങളെ ബന്ധപ്പെടുക’ - പരസ്യം നല്‍കിയിരിക്കുന്ന കമ്പനിയുടെ ഫോണ്‍നമ്പർ താഴെയുണ്ട്. ആകാംക്ഷയോടെ ആ നമ്പരിലേക്ക് വിളിച്ചു. അതെ, ഇഷ്ടാനുസരണം ജീവിതം അവസാനിപ്പിക്കാന്‍ ആളുകളെ സഹായിക്കുന്ന ഒരു സ്ഥാപനമാണത്. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി. വിവാഹച്ചടങ്ങുകള്‍ നടത്തിത്തരുന്നതുപോലെ ഇഷ്ടപ്പെട്ട രീതിയില്‍ ജീവിതം അവസാനിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്ന ഒരു സംരംഭം. ദിവസവും സമയവും നിങ്ങള്‍ക്ക് നിശ്ചയിക്കാം. സുഹൃത്തുക്കളേയും ബന്ധുക്കളേയും അവസാനമായി ഒന്നുകണ്ട് അവര്‍ക്കൊരു വിരുന്നു നല്‍കണോ? ആരെയൊക്കെ ക്ഷണിക്കണം, ആരെ ഒഴിവാക്കണം. അവര്‍ എല്ലാം അറേഞ്ച് ചെയ്യും. കാടിന്റെ പ്രശാന്തതയിലോ കടല്‍ത്തിരകളുടെ താരാട്ടുകേട്ടോ ഹില്‍സ്റ്റേഷന്റെ കുളിരിലോ മരുഭൂമിയുടെ വിശാല നക്ഷത്രരാശിക്കുതാഴെയോ പൗർണമിച്ചന്ദ്രനെ കൈതൊടാവുന്ന അകലത്തില്‍ കണ്ടുകൊണ്ടോ