നെല്ലും വാഴയും പച്ചക്കറിയും.. ടൺ കണക്കിന് വിള; വരുമാനം ഒന്നരക്കോടി! ഉൽപാദനച്ചെലവ് കുറയ്ക്കാനും വഴി
Mail This Article
×
മലപ്പുറം പരപ്പനങ്ങാടിയിലെ വി.സി.ജൈസലിനെ കർഷകശ്രീ വായനക്കാർ മറക്കാനിടയില്ല. 17 വർഷം മുന്‍പ് ഉപ്പയുടെ രണ്ടരയേക്കറിൽ കൃഷി ചെയ്തു തുടങ്ങിയ ഈ യുവകർഷകൻ ഇന്നു കൃഷി ചെയ്യുന്നതു 155 ഏക്കറിലേറെ ഭൂമിയില്‍. ഇതില്‍ 5 ഏക്കർ ഭൂമി സ്വന്തവും ബാക്കി പാട്ടവുമാണ്. 5 ഏക്കര്‍ വാങ്ങിയതോ പാട്ടക്കൃഷിയിലെ ആദായത്തിലൂടെയും. നെല്ലും പച്ചക്കറിയും വാഴയും പ്രധാന വിളകള്‍. ലാഭസാധ്യത കുറഞ്ഞ നെല്ലും പച്ചക്കറിയും കൃഷി െചയ്ത് വർഷംതോറും ഒന്നരക്കോടി രൂപയിലേറെ വിറ്റുവരവു നേടുന്ന ജൈസൽ ഇക്കഴിഞ്ഞ സീസണിൽ 300 ടൺ നെല്ലാണ് ഉൽപാദിപ്പിച്ചത്. നാടിന്റെ ഭക്ഷ്യസുരക്ഷയില്‍ ശ്രദ്ധേയമായ സംഭാവന നല്‍കുന്നതിനൊപ്പം സ്വന്തം നഗരസഭയെ തരിശുരഹിതമാക്കാനും അദ്ദേഹത്തിനു കഴിയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.