സുരക്ഷയിൽ മുന്നിൽ പഞ്ചും നെക്സോണും; ഇന്ധനച്ചെലവ് എങ്ങനെ കുറഞ്ഞു? ഉപയോഗിച്ചവര്‍ക്ക് പറയാനുള്ളത്...
Mail This Article
ഭാരത് എൻകാപിന്റെ (ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം) ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിങ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനങ്ങൾ– ടാറ്റ പഞ്ചും ടാറ്റ നെക്സോണും. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തുവിട്ടത്. സുരക്ഷയുടെ അടിസ്ഥാനത്തിൽ കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ സംവിധാനമാണ് എൻകാപ്. 2023 ഒക്ടോബർ മുതലാണ് ഇത് നിലവിൽ വന്നത്. നോൺ ഇലക്ട്രിക് വാഹനങ്ങളായ ടാറ്റ സഫാരി, ഹാരിയർ എന്നിവയ്ക്കാണ് നേരത്തേ 5 സ്റ്റാർ റേറ്റിങ് ലഭിച്ചത്. ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് റേറ്റിങ്. എൻകാപ് 5 സ്റ്റാർ റേറ്റിങ് മാത്രമല്ല, ഒട്ടേറെ അംഗീകാരങ്ങളുമായാണ് ടാറ്റയുടെ പഞ്ചും നെക്സോണും വിപണിയിൽ കുതിക്കുന്നത്. അതിനൊത്തെ ഫീച്ചറുകളും ഉപഭോക്താക്കൾക്കായി ഈ കാറുകൾ നൽകുന്നുണ്ട്.