മഴക്കാലത്ത് ഉപയോഗിച്ചില്ലെങ്കിൽ എസി നശിക്കുമോ? വൈദ്യുതിച്ചെലവ് എങ്ങനെ കുറയ്ക്കാം? സൂക്ഷിക്കണം ഫംഗസും പാമ്പും പിന്നെ നാറ്റവും
Mail This Article
ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ ചൂടെന്നു പറയാവുന്ന വിധത്തിലുള്ള താപനില രേഖപ്പെടുത്തിയപ്പോൾ സാധാരണക്കാര്‍ പോലും വായ്‌പ എടുത്തും ഇഎംഐ ആയും എസി വാങ്ങി വീട്ടിൽ സ്ഥാപിക്കുന്ന കാഴ്ചയാണു കേരളം കണ്ടത്. 2017നേക്കാൾ വലിയ ചൂടാണ് 2024ൽ രേഖപ്പെടുത്തിയതെന്ന് കണക്കുകൾ പറയുന്നു. കഠിന ചൂടിന് ശേഷം ഇപ്പോൾ മഴക്കാലം എത്തിയിരിക്കുന്നു. മഴക്കാല സീസണിൽ ഫാൻ പോലും ഉപയോഗിക്കുന്നവർ കുറവായിരിക്കും, അപ്പോൾ പിന്നെ എസിയുടെ കാര്യം പറയുകയും വേണ്ട. കേരളത്തിലെ 60 ശതമാനം ഉപയോക്താക്കളും മഴക്കാലത്ത് എസി ഉപയോഗം കുറയ്ക്കുന്നവരാണ്. എന്നാൽ 40 ശതമാനം പേരും മിക്ക ദിവസങ്ങളിലും ഉപയോഗിക്കുകയും ചെയ്യുന്നു. ചൂട് താങ്ങാനാകാതെ എസി വാങ്ങിയവർ ഏറെയുണ്ട് കേരളത്തിൽ. ചൂടിനു തൊട്ടുപിന്നാലെ കൊടുംമഴയെത്തിയപ്പോൾ ഇവരില്‍ പലരും പകച്ചു പോയി. ഇനി എസി എന്തു ചെയ്യും? ഇല്ലാത്ത പണംകൊടുത്ത് വാങ്ങിവച്ച ഈ എസി മഴക്കാലത്ത് പ്രവർത്തിപ്പിച്ചില്ലെങ്കിൽ നശിച്ചു പോകുമോ? അടുത്ത ചൂടുകാലം വരെ ഇതെങ്ങനെ കൃത്യമായി സൂക്ഷിക്കാൻ പറ്റും? ചോദ്യങ്ങളേറെയാണ്. എയർ കണ്ടിഷനറിന്റെ കാര്യക്ഷമത നിലനിർത്തുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഈർപ്പം, മഴ, ഇടയ്ക്കിടെയുള്ള വൈദ്യുതി വ്യതിയാനങ്ങൾ എന്നിവ എസി യൂണിറ്റിന്റെ പ്രകടനത്തെ പല രീതിയിലും ബാധിക്കും. കൃത്യമായ സമയങ്ങളിൽ ക്ലീനിങ് നടത്തിയില്ലെങ്കിലും എസി പണിമുടക്കും. മഴക്കാലത്തും മഴക്കാലത്തിനു ശേഷവും നിങ്ങളുടെ എസി കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ എന്തൊക്കെയാണ് പ്രായോഗിക പരിഹാരങ്ങൾ? കുറഞ്ഞ വൈദ്യുതിയില്‍ കൂടുതൽ മികവോടെ എങ്ങനെ എസി പ്രവർത്തിപ്പിക്കാം? നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടിയാണിനി.