‘ആൽക്കെമിസ്റ്റ്’ ചായക്കടയിലുണ്ട് സർക്കാർ ജോലി? നിങ്ങൾക്ക് ഒരു പുസ്തകമായും മാറണോ?
Mail This Article
ഇല്ല... ഇല്ല... മരിക്കുന്നില്ല... അതെ, കാലം മാറുന്നതോടെ വായന മരിച്ചു എന്നു പറയുന്നതൊക്കെ ഇനി വെറും ക്ലീഷേ ഡയലോഗായി മാറും. പുതിയ കാലത്തിനൊപ്പം ട്രെൻഡിങ്ങായ ചില വായനാമുറകളുണ്ട്. താളുകൾ മറിച്ചുകൊണ്ടും പുസ്തകം മണത്തുകൊണ്ടുംതന്നെ അക്ഷരലോകത്തുണ്ടായ ചില പുതുമയുടെ പുതുമുറകൾ. ‘വായന മരിച്ചു’ എന്നു വിലപിച്ചുകൊണ്ടിരുന്ന ഒരു കാലത്തുനിന്ന് എങ്ങനെയാണ് നാം തിരിച്ചു കയറാൻ തുടങ്ങിയത്? സമൂഹമാധ്യമങ്ങളുടെ ആഴങ്ങളിലേക്കു വീണുപോയവർ എങ്ങനെയാണ് പുസ്തക വായനയിലേക്കു തിരികെയെത്തിയത്? അതിൽ ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും പോലുള്ള സമൂഹമാധ്യമങ്ങൾക്കു തന്നെയുണ്ട് വലിയ പങ്ക്. നാം ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളുടെ പുസ്തകങ്ങളുടെ രക്ഷയ്ക്കെത്തി. കേരളത്തിലെ പല ജില്ലകളില്‍നിന്നും അത്തരം കഥകൾ നമുക്ക് കേൾക്കാം, വായിക്കാം, അടുത്തറിയാം. വിരസത മാറ്റാൻ വേണ്ടി മാത്രമല്ല, സർക്കാർ ജോലി കിട്ടാന്‍ പോലും ‘ചായക്കട’യിലെ വായന സഹായിക്കും എന്ന രീതിയേക്ക് എത്തിയിരിക്കുന്നു കാര്യങ്ങൾ...