കാതില്‍ തേന്മഴ തീർത്ത, ആത്മാവിൽ മുട്ടിവിളിച്ച പാട്ടുകൾ; ഇവർ മലയാള സിനിമയിലെ മറുനാടൻ സംഗീത മാന്ത്രികർ
Mail This Article
കാല-ദേശങ്ങൾക്കപ്പുറം ശ്രോതാക്കളെ ആനന്ദ ലഹരിയിലാഴ്ത്തുന്ന മാന്ത്രികതയാണ് സംഗീതം. ആ മാന്ത്രികത തന്നെയാണ് ഡൽഹി സ്വദേശിയായ രവിശങ്കർ എന്ന ബോംബെ രവിയേയും ബംഗാൾ സ്വദേശി സലീൽ ചൗധരിയെയും ആന്ധ്രപ്രദേശ് സ്വദേശി വിദ്യാ സാഗറിനെയുമൊക്കെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ സ്നേഹിക്കാൻ മലയാളികളെ പ്രേരിപ്പിക്കുന്നത്. ‘ഇവർ മലയാളികൾ അല്ലേ’ എന്ന് ഒരാൾ പോലും ആശ്ചര്യംകൊള്ളില്ല ഇവരുടെ പാട്ടു കേട്ടാൽ. മലയാളത്തോട് അത്രമാത്രം ചേർന്നു നിൽക്കുന്ന, ഈണങ്ങളാൽ മലയാളികള്‍ മനസ്സിൽ ചേർത്തു നിർത്തുന്ന സംഗീത സംവിധായകർ എത്രയോ... ‘ദേവരാഗ’ങ്ങൾകൊണ്ട് നമ്മെ അമ്പരപ്പിച്ചവർ. ‘പൂവിളി, പൂവിളി പൊന്നോണമായി’ എന്ന പാട്ട് ഓരോ ഓണത്തിനും ഇന്നലെ കേട്ട പാട്ടെന്ന പോലെ പുതുമ നഷ്ടപ്പെടാതെ പാടുന്നു നാം. എത്ര പേർക്കറിയാം ആ പാട്ടൊരുക്കിയത് ഒരു ബംഗാൾ സ്വദേശിയാണെന്ന്. പാട്ടിന്റെ സ്വര രാഗ ഗംഗാ പ്രവാഹമൊരുക്കിയ സംഗീതജ്ഞരെ അന്യസംസ്ഥാനക്കാരെന്ന് വിളിച്ച് ഒരിക്കലും മലയാളം മാറ്റിനിർത്തിയിട്ടില്ല. മറിച്ച് ഹൃദയത്തിലേക്ക് അവരുടെ സംഗീതത്തെ ആവാഹിച്ചു, നെഞ്ചിലെന്നും അവർക്കൊരിടം നൽകി. ജൂൺ 21 ലോക സംഗീത ദിനത്തിൽ ഇതര-ഭാഷകളിൽ നിന്നെത്തി മലയാള ചലച്ചിത്ര സംഗീതവേദിയിൽ വിസ്മയം തീർത്ത പ്രമുഖ സംഗീത സംവിധായകരിലൂടെയും അവരുടെ പാട്ടുകളിലൂടെയും ഒരു യാത്ര. സംഗീതം കാലാതീതവും ദേശ–ഭാഷാ അതിർവരമ്പുകൾക്കപ്പുറത്ത് മാനവികവുമാണെന്ന് അടിവരയിടുന്നുണ്ട് ഇവരുടെ സൃഷ്ടികൾ.