പ്രപഞ്ചത്തിലെ ലോഹ ഫാക്ടറി: കണ്ടെത്തി, ബ്ലൂ സൂപ്പർജയന്റുകളുടെ മഹാരഹസ്യം; ചുവന്ന ഭീമനാകാൻ സൂര്യനും
Mail This Article
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന നഴ്‌സറി ഗാനത്തിലൂടെ കുട്ടിക്കാലത്തു തന്നെ നക്ഷത്രങ്ങളുമായുള്ള നമ്മുടെ ബന്ധം തുടങ്ങുകയാണ്. ആകാശത്തേക്കു നോക്കിയാൽ നിരവധി താരസമൂഹങ്ങൾ കാണാം. കാൽപനികതയുടെയും അടയാളമായ നക്ഷത്രങ്ങൾ നമ്മളിൽ പലരെയും സംബന്ധിച്ച് ഒരേ പോലെയുള്ള ആകാശദീപങ്ങളാണ്. എന്നാൽ ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാൽ ഇങ്ങനെയല്ല, കാര്യങ്ങൾ. പ്രപഞ്ചത്തിലെ താരങ്ങൾ വ്യത്യസ്തരാണ്. ആകൃതിയിലും പ്രകാശതീവ്രതയിലും സവിശഷതകളിലുമെല്ലാ വലിയ വ്യത്യാസങ്ങൾ നക്ഷത്രങ്ങൾക്കിടയിലുണ്ട്. നക്ഷത്ര ഉൽപത്തിയുടെ തുടക്കം പ്രോട്ടോ സ്റ്റാറുകളിലൂടെയാണ്. പ്രപഞ്ചത്തിലെ വലിയ താരപടലത്തിൽനിന്നുമുള്ള വാതകങ്ങളും മറ്റും സ്വീകരിച്ചാണ് പ്രോട്ടോസ്റ്റാറിന്റെ ഉൽപത്തി. ഏകദേശം ഒരു ലക്ഷം വർഷമൊക്കെ സമയമെടുത്താണ് പ്രോട്ടോസ്റ്റാർ ഘട്ടം പുരോഗമിക്കുന്നത്. പിന്നെയും യാത്രയുണ്ട്. ടി ടോറി നക്ഷത്രമെന്ന അവസ്ഥ. ഒരു ‘മുഖ്യധാരാ’ നക്ഷത്രമാകുന്നതിനു മുൻപുള്ള ഘട്ടമാണിത്. ഈ ഘട്ടത്തിൽ പക്ഷേ, ആണവസംയോജന പ്രവർത്തനങ്ങൾ നടക്കുന്നില്ല. പിന്നെയാണ് മുഖ്യധാരാ നക്ഷത്രം അഥവാ മെയിൻ സീക്വൻസ് സ്റ്റാർ എന്ന തലത്തിലേക്ക് എത്തുന്നത്. സൂര്യൻ, സിരിയസ്, ആൽഫ സെഞ്ചറി എ തുടങ്ങിയ നമുക്കറിയാവുന്ന പല നക്ഷത്രങ്ങളും