സ്വന്തമായി ‘ബാഹുബലി’ റോക്കറ്റ്, യുഎസ് ഉപഗ്രഹം വരെ വിക്ഷേപിച്ചു; എന്നിട്ടും ഇന്ത്യയെന്തിന് മസ്കിന്റെ ഫാൽകണിന് പിന്നാലെ പോയി?
Mail This Article
2022 ഒക്ടോബർ 22ന്, ബ്രിട്ടിഷ് കമ്പനിയായ വൺവെബിന്റെ 36 ഉപഗ്രഹങ്ങളാണ് ഒറ്റ വിക്ഷേപണത്തിലൂടെ ഇന്ത്യയുടെ എൽവിഎം3 റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിച്ചത്. അഞ്ചു മാസത്തിനു ശേഷം, 2023 മാർച്ച് 26ന് അതേ വിക്ഷേപണം ആവർത്തിച്ച്, 36 ഉപഗ്രഹങ്ങളെ കൂടി എൽവിഎം3 റോക്കറ്റിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) ഭ്രമണപഥത്തിൽ എത്തിച്ചപ്പോൾ ഒരു റെക്കോർഡ് കൂടി പിറന്നു, ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ ദൗത്യം കൂടിയായിരുന്നു അത്. അന്ന് 5805 കിലോഗ്രാം ഭാരമാണ് എൽവിഎം 3, ഭൂമിയിൽ നിന്ന് 400 കിലോമീറ്ററോളം ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിച്ചത്. അതിനു മുൻപുള്ള ഏറ്റവും ഭാരമേറിയ ദൗത്യം ആദ്യത്തെ വൺവെബ് വിക്ഷേപണത്തിലായിരുന്നു – ഏകദേശം 5796 കിലോഗ്രാം ഭാരം. ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങളെ വിജയകരമായി വിക്ഷേപിച്ച ഇന്ത്യ, അടുത്ത മാസം ജിസാറ്റ്–എൻ2 എന്ന കൂറ്റൻ ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിക്കാൻ ഇലോൺ മസ്കിനു കീഴിൽ യുഎസിലുള്ള സ്പേസ് എക്സിന്റെ ഫാൽകൺ 9 റോക്കറ്റ് ഉപയോഗിക്കാൻ ധാരണയിലെത്തി. ജിസാറ്റിന്റെ ഭാരം 4700 കിലോഗ്രാം മാത്രമാണ്. വൺവെബ് വിക്ഷേപണത്തിലെ ഉപഗ്രഹങ്ങളുടെ ഭാരവുമായി താരതമ്യപ്പെടുത്തിയാൽ ആയിരം കിലോഗ്രാമിലധികം കുറവ്. എന്നിട്ടും എന്തിനാണ് സ്വന്തം റോക്കറ്റ് ഉപയോഗിക്കാതെ ഇന്ത്യ വിദേശ കമ്പനിയായ സ്പേസ് എക്സിന്റെ റോക്കറ്റ് ഉപയോഗിക്കാൻ തീരുമാനിച്ചത്?