‘മരിക്കുന്ന അന്നാണ് കാൻസറാണെന്ന് ഫലം വരുന്നത്’: കറുത്ത ‘മഞ്ഞി’ന്റെ കഥാകാരൻ ആ കത്തിൽ അന്നേ എഴുതി: ‘ഞാന്‍ മരിച്ചു’
Mail This Article
എവിടെയാണ് അവസാനിക്കുകയെന്നറിയാത്ത ഇരുണ്ട തുരങ്കത്തിലൂടെ നടക്കുമ്പോഴും അറ്റത്ത് വെളിച്ചമുണ്ടെന്ന ദൃഢവിശ്വാസം പുലർത്തിയ എഴുത്തുകാരനായിരുന്നു യു.പി.ജയരാജ്. കുറെക്കാലം ഞങ്ങൾ പങ്കിട്ട സൗഹൃദം ഓർമയിലിപ്പോഴും അതീവ സാന്ദ്രതയോടെയുണ്ട്. 49–ാം വയസ്സിലായിരുന്നു വിയോഗം. തിരുച്ചിറപ്പള്ളിയിൽ നിന്ന് ചേതനയറ്റ ശരീരം വന്നെത്തുന്നതും കാത്ത് 25 വർഷം മുൻപ് തലശ്ശേരിയിലെ വീട്ടുമുറ്റത്തു നിന്നതാണ് ജയരാജുമായി ബന്ധപ്പെട്ട അവസാന സ്മൃതി. ആ പകൽ മുഴുവനും മഴയായിരുന്നു. ദൂരം താണ്ടി ആംബുലൻസ് എത്തുമ്പോൾ രാത്രിയായി. പാലക്കാടിന്റെ പശ്ചാത്തലത്തിലായിരുന്നു ഞങ്ങളുടെ കണ്ടുമുട്ടൽ. അടിയന്തരാവസ്ഥയുടെ കാലം. ചിറ്റൂരിലെ ഹൈസ്കൂളിൽ സംഘടിപ്പിക്കപ്പെട്ട സാഹിത്യ ക്യാംപിലേക്കാണ് രണ്ടുദിശകളിൽ നിന്നായി ഞങ്ങൾ എത്തിയത്. നേതൃസ്ഥാനത്ത് പി.ഗോവിന്ദപ്പിള്ള, ചെറുകാട്, ചാത്തുണ്ണി മാസ്റ്റർ തുടങ്ങിയവരാണ്. അതിഥിയായി ഒരു ദിവസം പി.കുഞ്ഞിരാമൻ നായരുടെ വരവുണ്ടായി. പ്രാതൽ ഞങ്ങൾക്കൊപ്പമായിരുന്നു. പിന്നീട് ഹാളിലെ പ്രസംഗപീഠത്തിൽ കയറിനിന്ന് കവി സംസാരിച്ചത് പ്രാതലിനെക്കുറിച്ചായിരുന്നു. അതുകേട്ട് എന്റെ തൊട്ടടുത്തിരുന്ന ജയരാജ് കടുത്ത അമർഷത്തിലായി. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ കവിയിൽ നിന്ന് അവൻ പ്രതീക്ഷിച്ചത് ഭരണകൂടത്തോടുള്ള