വിഴിഞ്ഞം വഴി ഒഴുകും കോടികൾ; ദുബായ് പോലെയാകാൻ കേരളം? മാതൃകയായി ആ 3 തുറമുഖങ്ങൾ; കൊളംബോയെ ‘കൈവിടും’ ഇന്ത്യ
Mail This Article
യുഎഇ, സിംഗപ്പൂർ, ചൈന തുടങ്ങിയ രാജ്യങ്ങളൊക്കെ അതിവേഗം ലോക വിപണിയിൽ വൻ ശക്തിയായി മാറിയതിനു പിന്നിലൊരു പ്രധാന കാരണമുണ്ട്– അവിടുത്തെ മദർ പോർട്ടുകൾ. ഒരു കാലത്ത് ഒന്നുമല്ലാതിരുന്ന രാജ്യങ്ങളെ പോലും നിന്നനിൽപിൽ മാറ്റിമറിച്ച കഥ പറയാനുണ്ടാകും മദർപോർട്ടുകൾക്ക്. ലോകവിപണിയിലെ വൻ ശക്തിയായി മാറാൻ ചൈനയെ സഹായിച്ചതും ആ രാജ്യത്തിന് ചുറ്റുമുളള നിരവധി മദർ പോർട്ടുകളാണ്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ചൈനയിൽ നിന്ന് അതിവേഗം ഉൽപന്നങ്ങൾ എത്തിക്കുന്നത് വൻ കപ്പലുകൾ വഴിയാണ്. സിംഗപ്പൂരിന്റെ ജിഡിപിയുടെ മുഖ്യ ഭാഗവും അവിടത്തെ മദർ പോർട്ട് കേന്ദ്രീകരിച്ചാണ്. യുഎഇയെ ലോകത്തിനു മുന്നിൽ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയതും മദർ പോർട്ട് തന്നെ. ഇപ്പോൾ കേരളത്തിനും സമാനമായൊരു സാധ്യതയും പ്രതീക്ഷയും കൈവന്നിരിക്കുകയാണ്. വിഴിഞ്ഞം എന്ന ലോകോത്തര നിലവാരമുള്ള മദർപോർട്ട് വഴി ഇന്ത്യയ്ക്കും അതുവഴി കേരളത്തിനും വരാനിരിക്കുന്നത് വൻ വികസന സാധ്യതകളാണ്. വിഴിഞ്ഞത്തിലൂടെ ദുബായ് നഗരം പോലെ, സിംഗപ്പൂർ പോലെ കേരളവും ലോകം ശ്രദ്ധിക്കപ്പെടുന്ന, കോടികൾ ഒഴുകുന്ന വൻ സാമ്പത്തിക ശക്തിയായി മാറും, പക്ഷേ എല്ലാം കൃത്യമായി കാര്യക്ഷമതയോടെ നടപ്പാക്കണമെന്നു മാത്രം. അത്തരത്തിൽ നടപ്പാക്കി വിജയം കണ്ടതിന്റെ മികച്ച ഉദാഹരണങ്ങളാണ് ഏഷ്യയിലെ മുൻനിര തുറമുഖങ്ങൾ. വിഴിഞ്ഞം തുറമുഖം ആരംഭിക്കുന്നതിനു മുൻപ് ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്ന മൂന്ന് മദർ പോർട്ടുകളുടെ വിജയരഹസ്യം എന്താണ്? ഈ തുറമുഖങ്ങളിലെ വരുമാനം, തൊഴിൽ, ജിഡിപി വിഹിതം എന്നിവ എത്രത്തോളം ആ രാജ്യങ്ങളെയും നഗരങ്ങളെയും മാറ്റങ്ങൾക്ക് വിധേയമാക്കി? ഈ മൂന്ന് തുറമുഖങ്ങളെ പോലെ ഭാവിയിൽ വിഴിഞ്ഞത്തിനും കുതിക്കാൻ കഴിയുമോ? എന്തൊക്കെ അധിക സാധ്യതകളാണ് വിഴിഞ്ഞത്തിനുള്ളത്? പരിശോധിക്കാം.