ഇനി ശ്രീരാമഭക്തി നിറയുന്ന കാലം... രാമായണ ശീലുകളുടെയും രാമ ദർശനത്തിന്റെയും പുണ്യകാലം... രാമായണം എന്നാൽ രാമന്റെ അയനം (യാത്ര) മാത്രമല്ല, രാമനിലേക്കുള്ള യാത്ര കൂടിയാണ്. ഉത്തമ വ്യക്തിത്വത്തിലേക്കുള്ള യാത്രയാണ് രാമായണ പാരായണവും രാമക്ഷേത്ര ദർശനവും എന്നാണ് വിശ്വാസം. അതാണ് ഈ അത്യന്താധുനിക കാലത്തും രാമായണത്തിന്റെ പ്രസക്തി കൂട്ടുന്നത്. കർക്കടക മാസം മുഴുവൻ നീളുന്ന നാലമ്പല ദർശനവും മുടങ്ങാത്ത പാരായണവും രാമായണത്തെ കാലാതീതവും ഉത്കൃഷ്ടവുമാക്കുന്നു. ആദികാവ്യം എന്ന് കരുതുന്ന രാമായണം ഓരോ വായനയിലും പുത്തൻ അനുഭൂതി നൽകുന്നു. അനുഭവങ്ങളുടെ ആഴവും ചിന്തയുടെ സൗന്ദര്യവും സന്ദേശങ്ങളുടെ വിശാലതയും രാമായണത്തെ മഹത്തരമാക്കുന്നു. കർക്കടക മാസത്തിൽ നിരന്തര രാമായണ പാരായണത്തിനൊപ്പം നാലമ്പലദർശനം പുണ്യദായകമെന്നു വിശ്വാസം. ശ്രീരാമന്റെയും സഹോദരന്മാരായ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നതിനെയാണു നാലമ്പലദർശനം എന്നു പറയുന്നത്. കർക്കടകത്തിലെ നാലമ്പല ദർശനം വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. ഒരേദിവസം നാലമ്പലദർശനം സാധ്യമാകുന്ന ക്ഷേത്രങ്ങൾ കേരളത്തിൽ പലയിടത്തുമുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com