‘ഈ തുക ആശുപത്രിക്കും മരുന്നിനും കൊടുക്കുന്നവരിൽ നിങ്ങളുമുണ്ട്: പൊറോട്ട– ബീഫിലും ആകാം ഇനി കരുതൽ’
Mail This Article
2022–23 വർഷത്തെ ഗാർഹിക ഉപഭോഗച്ചെലവിനെക്കുറിച്ച് എൻഎസ്എസ്ഒ (നാഷനൽ സാംപിൾ സർവേ ഓഫിസ്) നടത്തിയ സർവേയുടെ ഫലം ഒടുവിൽ പുറത്തുവന്നിരിക്കുന്നു. ഈ കണ്ടെത്തലുകളിൽനിന്നു കേരളത്തിന് ഏറെ പഠിക്കാനും തിരുത്താനുമുണ്ട്. തീൻമേശയിൽനിന്നുതന്നെ നമുക്ക് തുടങ്ങാം. കേരളത്തിലെ ഗ്രാമീണർ 39 ശതമാനവും നഗരവാസികൾ 36 ശതമാനവും തുക ചെലവഴിക്കുന്നതു ഭക്ഷണത്തിനാണെന്നു സർവേ വ്യക്തമാക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും വച്ച് ഏറ്റവും താഴ്ന്ന നിരക്കാണിത്. ദേശീയ ശരാശരി യഥാക്രമം 46, 39 ശതമാനം വീതമാണ്. ഭക്ഷണത്തിനു ചെലവിടുന്ന തുകയുടെ ശതമാനം എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞുവരുന്നു. ധാന്യത്തിനായി ഗ്രാമങ്ങളും നഗരങ്ങളും ചെലവിടുന്ന തുക രാജ്യത്തു യഥാക്രമം അഞ്ചും നാലും ശതമാനമായി കുറഞ്ഞു. കേരളത്തിൽ ഇത് 3% ആണ്. കേരളത്തിൽ ഗ്രാമീണരുടെ പ്രതിമാസ പ്രതിശീർഷ ധാന്യഉപഭോഗം 6.6 കിലോഗ്രാമാണെങ്കിൽ നഗരവാസികളുടേത് 6.2 കിലോഗ്രാം. ദേശീയ ശരാശരിയെടുത്താൽ ഗ്രാമങ്ങളിൽ 9.61 കിലോഗ്രാമും നഗരങ്ങളിൽ 8.05 കിലോഗ്രാമും. ഈ കണക്ക് കൃഷിവകുപ്പിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ‘അരിയാഹാരം കഴിക്കുന്ന മലയാളി’യെന്ന പ്രയോഗത്തെ