ആവശ്യത്തിന് നഴ്സുമാരില്ല, ഒഴിവുകളുമേറെ; യുകെയിൽ തൊഴിലസവരം തുറന്ന് പുതുഭരണം; മലയാളികൾക്കും സ്വാഗതം
Mail This Article
14 വർഷത്തെ ഭരണം കഴിഞ്ഞ് പടിയിറങ്ങുമ്പോൾ യുകെയിലെ നാഷനൽ ഹെൽത്ത് സർവീസിന്റെ (എൻഎച്ച്എസ്) ചരിത്രത്തിൽ ടോറികൾ എഴുതിച്ചേർത്തിരുന്നത് 76 ലക്ഷം പേരുടെ കാത്തിരിപ്പിന്റെ കണക്കു കൂടിയാണ്– എൻഎച്ച്എസിൽ ഒരു ഡോക്ടറെ കാണാൻ ഒരു വർഷത്തിലധികമായി കാത്തിരിക്കുന്നവരുടെ എണ്ണം. യുകെ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയ്ക്കൊപ്പം തന്നെ ഇടംപിടിച്ച വിഷയമായിരുന്നു നാഷനൽ ഹെൽത്ത് സർവീസിന്റെ തകർച്ചയും. യുകെയില്‍ പൂർണമായും പബ്ലിക് ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എൻഎച്ച്എസിനെയാണ് 90 ശതമാനം ആളുകളും ആശ്രയിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതു മാത്രമല്ല, ലോകത്ത് ഏറ്റവുമധികം പേർക്ക് തൊഴിൽ നൽകുന്ന ഏഴാമത്തെ സ്ഥാപനം കൂടിയാണ് നാഷനൽ ഹെൽത്ത് സർവീസ്. 76 വർഷം മുൻപ് ലേബർ പാർട്ടിയുടെ ദീർഘവീക്ഷണത്തിലാണ് എൻഎച്ച്എസിന്റെ തുടക്കം. എങ്ങനെയായിരുന്നു ആ തുടക്കം? പിന്നീടെന്തു സംഭവിച്ചു? എൻഎച്ച്എസിൽ കൂടുതൽ നിയമനങ്ങൾ നടത്തും എന്ന വാഗ്ദാനവുമായി ലേബർ പാർട്ടി വീണ്ടും അധികാരത്തിലെത്തുമ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അതെങ്ങനെയാണ് ഗുണം ചെയ്യുക? എൻഎച്ച്എസിൽ മലയാളികൾക്കും ജോലി ലഭിക്കുമോ, അതിന് എന്തു ചെയ്യണം?