ഈ മാങ്ങ വിറ്റാല്‍ കിട്ടും കിലോയ്ക്ക് 3 ലക്ഷം! പിണറായിക്ക് പ്രിയം ‘അഗാം’, മോദിക്കും ‘സ്വന്തം’ മാവ്! മാമ്പഴം വിറ്റ് കാശുണ്ടാക്കുന്ന അംബാനിയും
Mail This Article
ഏത് പഴത്തിന്റെ പേരു കേൾക്കുമ്പോഴാണ് നമ്മുടെ നാവിൽ മധുര മൂറുന്നത്, കഴിക്കണമെന്ന് തോന്നുന്നത്? മലയാളികളാണെങ്കിൽ കണ്ണുംപൂട്ടി പറയും ‘മാമ്പഴം’ എന്ന്. പക്ഷേ കഴിക്കാൻ മാത്രമല്ല, കൊതിയൂറുന്ന കഥകൾ നമുക്കു സമ്മാനിക്കുന്ന കാര്യത്തിലും മാമ്പഴം മുന്നിലാണ്. ഉദാഹരണത്തിന് ഒരു മാമ്പഴവിശേഷം ഇങ്ങനെ. പദ്മശ്രീ എന്നു പേരുള്ള ഒരു മാങ്ങയെപ്പറ്റി കേട്ടിട്ടുണ്ടോ? ‘പ്രാഞ്ചിയേട്ടൻ’ സിനിമയിലെ പദ്മശ്രീ അല്ല കേട്ടോ. ഈ പദ്മശ്രീ അങ്ങ് തലസ്ഥാനത്താണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്തു മാത്രമേ ഇത് കാണാനാകൂ. ക്ഷേത്രത്തിലെ നിധി പോലെ ഈ മാങ്ങയുടെ പിന്നിലെ കഥയും ഇന്നും നിഗൂഢം! ഉത്തർപ്രദേശിലെ ഒരു വയോധികൻ തന്റെ 84 വയസ്സിനിടെ മൂന്നുറോളം ഇനം മാവുകളിലാണ് ഗ്രാഫ്റ്റിങ് നടത്തിയത്. അതായത്, ഒരിനം മാവിൽത്തന്നെ മറ്റൊരിനത്തെ ഒട്ടിച്ചുചേർത്തു വളർത്തി പലതരം രുചിയുള്ള ഒന്നാന്തരം മാമ്പങ്ങൾ ഉൽപാദിപ്പിക്കുന്ന രീതി. അദ്ദേഹത്തിനും കിട്ടി രാജ്യത്തിന്റെ അംഗീകാരമായി പദ്മശ്രീ. തീർന്നില്ല, ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിക്കും പറയാനുണ്ട് മാമ്പഴം വിറ്റ് കാശുണ്ടാക്കുന്ന കഥ. ഇങ്ങനെ മാമ്പഴങ്ങളെപ്പറ്റി എത്രയെത്ര അറിയാക്കഥകൾ. മാമ്പഴത്തെപ്പറ്റി ഇനിയൊന്നും പറയാൻ ബാക്കിയില്ലാത്ത വിധം, അത്രയേറെ മധുരമുള്ള വിശേഷങ്ങളാണ് ഇനി...