ആ മൂർഖന്‍ ഏറെ അപകടകാരി, തൊടാൻതന്നെ 10 മിനിറ്റെടുത്തു, അണലിയെ ഏറെ സൂക്ഷിക്കണം: റോഷ്നി പറയുന്നു: ‘ഞാൻ പിന്മാറില്ല’
Mail This Article
പിടിച്ചത് നാനൂറിലേറെ പാമ്പുകളെ. അവയിലേറെയും കൊടുംവിഷമുള്ളവ. പാമ്പിനെ പിടികൂടാനായി ദിവസവും ഒരു വിളിയെങ്കിലും ഫോണിലെത്തുമെന്നു പറയുന്നു തിരുവനന്തപുരം ആര്യനാട് കുളപ്പട സരോവരത്തിൽ ജി.എസ്.റോഷ്നി. വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ് റോഷ്നി. പാമ്പുപിടിത്തക്കാരായ പുരുഷന്മാർ ഏറെയാണെങ്കിലും ഈ മേഖലയിൽ വനിതകൾ വളരെ കുറവാണ്. എന്നാൽ ഇത്രയേറെ പാമ്പുകളെ പിടികൂടിയിട്ടും ഇന്നേവരെ ഒരു അപകടം പോലും റോഷ്നിക്ക് സംഭവിച്ചിട്ടില്ല. അതിന്റെ കാരണം അവരുടെ വാക്കുകളിലുണ്ട്. ഓരോ പാമ്പിനെയും പിടികൂടുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണെന്ന് ആ വാക്കുകളിൽ അത്രയേറെ വ്യക്തം. ജനവാസ മേഖലയിൽ പാമ്പുകളെ വ്യാപകമായി കണ്ടുവരുന്നതോടെ റോഷ്നിക്ക് വരുന്ന വിളികളുടെ എണ്ണവും കൂടി. തിരുവനന്തപുരത്തെ ഒട്ടുമിക്ക സ്ഥലങ്ങളിൽനിന്നും റോഷ്നി ഇതിനോടകം പാമ്പുകളെ പിടികൂടിയിട്ടുണ്ട്. പിടികൂടിയതിൽ ഏറിയപങ്കും പെരുമ്പാമ്പും മൂർഖനും തന്നെ. പ്രയാസങ്ങളൊന്നും നേരിട്ടില്ലെങ്കിൽ വാലിൽ പിടികൂടി ഞൊടിയിടയിൽ പാമ്പുകളെ ചാക്കിലാക്കും റോഷ്നി. 2017ലാണ് വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസറായി റോഷ്നി ജോലിയിൽ പ്രവേശിച്ചത്. അതിനിടെ, പാമ്പ് പിടിത്തത്തിലും വനംവകുപ്പിൽനിന്ന് പരിശീലനം നേടി. 2019ൽ ലൈസൻസും ലഭിച്ചു. ആദ്യം ചെറിയ ഭയം ഉണ്ടായിരുന്നെങ്കിലും പരിശീലനം കഴിഞ്ഞതോടെ അത് മാറി. തുടക്ക സമയത്ത് അമ്മയ്ക്കും ചേച്ചിമാർക്കും ഉൾപ്പെടെ