അന്ന് കേരളത്തെ രക്ഷിച്ച വയനാട്, ടൂറിസത്തിന്റെ സ്വർണഖനി: കരകയറ്റണം അതിവേഗം, വേണം ‘രക്ഷാപ്രവർത്തനം’
Mail This Article
ഉരുൾപൊട്ടിയത് ചൂരൽമലയിലാണ്. എന്നാൽ ആ ഉരുൾപൊട്ടലിന്റെ നടുക്കം ഏൽക്കുന്നത് രാജ്യാന്തര ടൂറിസം മേഖലയുടെ ഭൂപടത്തിലും. അതിനു കാരണം പലതാണ്. ഏറ്റവും പ്രധാനം ലോക ടൂറിസം ഭൂപടത്തിൽ വയനാട് ജില്ലയുടെ ‘ലൊക്കേഷൻ’ ആണെന്നു പറയാം. കേരളത്തിലെയും ഇന്ത്യയിലെയും ടൂറിസം മേഖലയുടെ തിരിച്ചു വരവിന് മുൻകൈ എടുത്തത് വയനാട് ജില്ലയാണ്. ഇരട്ട പ്രളയങ്ങളും (2018, 2019) തൊട്ടുപിന്നാലെ ആഞ്ഞടിച്ച കോവിഡ്-ലോക്ഡൗണും (2020-21) ഏൽപ്പിച്ച കനത്ത ആഘാതത്തിൽ നിന്ന് കരകയറ്റിയത് ‘ഡെസ്റ്റിനേഷൻ വയനാട്’ വിനോദ സഞ്ചാര പ്രവർത്തനങ്ങളായിരുന്നു. അടുത്ത കാലത്ത് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരുന്നു വയനാട് ജില്ല. മറ്റ് പല സ്ഥലങ്ങളിലും ഇല്ലാത്ത ആകർഷണങ്ങൾ വയനാട് ജില്ലയിലുണ്ടെന്നതാണ് കാരണം. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽനിന്ന് ചൂരൽമലയുടെ വീണ്ടെടുക്കലിനൊപ്പം വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിനും വഴിയൊരുക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. അതിൽ പ്രധാനം സഞ്ചാരികളുടെ വിശ്വാസം വീണ്ടെടുക്കലാണ്. വിനോദ സഞ്ചാര മേഖലകളിൽ സുരക്ഷിതമായി സന്ദർശിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് മുഖ്യം. തകർത്തു പെയ്യുന്ന പേമാരിയും ‘ചുവപ്പ് മുന്നറിയിപ്പുകളും’ ടൂറിസം കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങളും നിപ്പ പോലുള്ള രോഗഭീതികളും പലപ്പോഴും കേരളത്തിന്റെ വിനോദ സഞ്ചാര മേഖല നേരിടുന്ന വെല്ലുവിളികളാണ്. വയനാട് ദുരന്തത്തിന് പിന്നാലെ റിസോർട്ടുകളിലും മറ്റും സഞ്ചാരികൾ ബുക്കിങ് റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നത് തുടങ്ങിയിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവർ മുന്നറിയിപ്പു നൽകുന്നു. ഇത് സർക്കാരിനുമുള്ള സൂചനയാണ്. വയനാട് പ്രതിസന്ധി മറ്റൊരു പ്രധാന