മനസ്സ് സംഘർഷത്തിലാണോ? ജീവിതമൊടുക്കല്ലേ, ഈ പുസ്തകങ്ങൾ സങ്കടം കേൾക്കും; വായന മരുന്നാവുമ്പോള്...
Mail This Article
‘ബിബ്ലിയോതെറപ്പി’ എന്ന പദം പുരാതന ഗ്രീക്കിലെ പുസ്തകം എന്നർഥം വരുന്ന ബിബ്ലിയോ, രോഗശാന്തി എന്നർത്ഥം വരുന്ന തെറപ്പിയ എന്നീ വാക്കുകളിൽ നിന്നാണ് ഉത്ഭവിച്ചത്. 1916ൽ അമേരിക്കൻ ആധ്യാത്മിക നേതാവ് സാമുവൽ മക്‌ചോർഡ് ക്രോതേഴ്‌സാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു. മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് സാഹിത്യത്തെ വിനിയോഗിക്കുന്ന രീതിയാണ് ബിബ്ലിയോതെറപ്പി (Bibliotherapy) എന്ന് ചുരുക്കിപ്പറയാം. ഉത്കണ്ഠ, വിഷാദം, അപ്രതീക്ഷിത ആഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ മാനസികാരോഗ്യ പ്രശ്‌നങ്ങൾ മൂലം സംഘർഷം അനുഭവിക്കുന്ന വ്യക്തികൾക്ക് അവ ലഘൂകരിക്കുവാനും ഒറ്റപ്പെടലിൽ നിന്ന് കരകയറുവാനും സമയം കൃത്യമായി വിനിയോഗിക്കാനും സഹായിക്കുന്നതാണ് ബിബ്ലിയോതെറപ്പി പൊതുവായി രണ്ടു തരത്തിലാണ് ബിബ്ലിയോതെറപ്പി നടക്കുന്നത്. ചികിത്സാരീതിയുടെ ഭാഗമായാണ് ഒന്ന് നടക്കുന്നതെങ്കിൽ, രണ്ടാമത്തേത് പൂർണമായും വ്യക്തിപരമാണ്. ആദ്യ വിഭാഗത്തിൽ ഒരു തെറപ്പിസ്റ്റിന്റെ നിർദേശപ്രകാരം ഒരു വ്യക്തി പുസ്തകം വായിക്കുകയും അതിനുശേഷം തെറപ്പിസ്റ്റുമായി വായനാനുഭവത്തെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്യുന്നു. ഈ പ്രക്രിയയിലൂടെ