‘‘എന്റെ പേര് ജൂലിയൻ പോൾ അസാൻജ്., ഈ കേസ് എന്നിൽ അവസാനിക്കുന്നു...’’ പസിഫിക് സമുദ്രത്തിന് നടുവിൽ ആ കുഞ്ഞു ദ്വീപിലെ കോടതിയിലിരുന്ന് ജൂലിയൻ അസാൻജ് കുറ്റങ്ങൾ ഏറ്റുപറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങുമ്പോൾ ലോകം ഒന്നടങ്കം അന്വേഷിച്ച പേര് ഇതായിരുന്നു, ‘സായ്പെൻ’. ജൂൺ അവസാനവാരം രാജ്യാന്തര മാധ്യമങ്ങളിലെ പ്രധാന വാർത്തയായിരുന്നു ജൂലിയൻ അസാൻജിന്റെ മോചനം. മാസങ്ങൾക്കിപ്പുറം, രണ്ട് മക്കൾക്കും ഭാര്യയ്ക്കുമൊപ്പം ഓസ്ട്രേലിയയിലെ ആരുമറിയാത്ത ഒരിടത്ത് ജീവിതം ആഘോഷിക്കുകയാണ് അസാൻജ്. അദ്ദേഹത്തിന്റേതായി പുറത്തുവന്നത് ‘വെക്കേഷൻ’ ആഘോഷത്തിന്റെ ചില ചിത്രങ്ങൾ മാത്രം. ഇടയ്ക്ക് ഭാര്യ സ്റ്റെല്ലയുടെ ബ്ലോഗ് പോസ്റ്റുകളും എത്തുന്നു. എല്ലാം വിരൽ ചൂണ്ടുന്നത്, തൽക്കാലത്തേക്കെങ്കിലും പൊതു ഇടങ്ങളിൽനിന്ന് അസാൻജ് മാറി നില്‍ക്കുന്നുവെന്നാണ്. അസാൻജിന്റെ അസാന്നിധ്യത്തിനിടയിലും സായ്‌പെൻ എന്ന പേരിനെപ്പറ്റിയുള്ള തിരച്ചിൽ കുറയുന്നില്ല. ഏറ്റവും അവസാനം അദ്ദേഹവുമായി ചേർക്കപ്പെട്ട് കേട്ട പേരാണ്. യുകെയിൽ നിന്ന് മോചിതനായ അസാൻജെ നേരെ പോയത് പസിഫിക് സമുദ്രത്തിലെ കുഞ്ഞു ദ്വീപായ സായ്പെനിലേക്കായിരുന്നു. അസാൻജിന്റെ വാദം കേൾക്കുമ്പോൾ കടലിൽ നിന്ന് കോടതിക്കകത്തേക്ക് കാറ്റു വീശുന്നുണ്ടായിരുന്നു. ചുറ്റും പനകൾ, പച്ചപ്പ് നിറഞ്ഞ കുന്നുകൾ, മുകളിലേക്ക് നോക്കിയാൽ തിളങ്ങുന്ന നീലാകാശം... അസാൻജിന്റെ പിറകെ വന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരെല്ലാം ആ പ്രകൃതി സൗന്ദര്യത്തിൽ മതിമറന്നു റിപ്പോർട്ടുകള്‍ എഴുതി. അറിയാത്തവരെല്ലാം സായ്പെനിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. അസാൻജിന്റെ സ്വന്തം നാടായ ഓസ്ട്രേലിയയിൽ നിന്ന് ഏകദേശം 3000 കിലോമീറ്റർ അകലെ കിടക്കുന്ന ദ്വീപായ സായ്പെനിലെ കോടതിയിലേക്കു തന്നെ എന്തുകൊണ്ടാണ് അസാൻജിനെ കൊണ്ടുപോയത്? എന്താണ് ഒരു കാലത്ത് രക്തരൂഷിത പോരോട്ടങ്ങള്‍ ഏറെക്കണ്ടിട്ടുള്ള സായ്പെൻ ദ്വീപിന്റെ പ്രത്യേകതകളും ചരിത്രവും?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com