‘ബ്രിട്ടൻ അങ്ങനെ പണം കടത്തേണ്ട’; ‘മെയ്ക് ഇന്‍ ഇന്ത്യ’യ്ക്കു തുടക്കമിട്ട നെഹ്റു; ടാറ്റയുടെ ആവേശം, രാജ്യത്തിന്റെ ‘സൗന്ദര്യം’
Mail This Article
മുന്നൂറു കോടിയിലേറെ രൂപയുടെ വാർഷിക വരുമാനമുള്ള ഇന്ത്യയിലെ പ്രമുഖ കോസ്മെറ്റിക്സ് ബ്രാൻഡ്. സ്വതന്ത്ര ഇന്ത്യയോളം പഴക്കമുണ്ട് അതിന്. പേരു കേട്ടാൽ ഒരുപക്ഷേ പലരും മുഖം ചുളിക്കും, ‘അത് വിദേശ ബ്രാൻഡ് അല്ലേ?’. 140 കോടി വരുന്ന ഇന്ത്യൻ ജനതയിൽ മിക്ക സ്ത്രീകളുടെയും ഏറ്റവും ‘ഫേവറിറ്റ്’ കോസ്മെറ്റിക്സ് ബ്രാൻഡ് ആയ അതിന്റെ പേര് ലാക്മെ. ലാക്മെയുടെ ഒരു ഫൗണ്ടേഷനോ ഫെയ്സ്‍വാഷോ ലിപ്‌സ്റ്റികോ ഒരിക്കലെങ്കിലും ഉപയോഗിക്കാത്ത സ്ത്രീകൾ കാണില്ലെന്നാണ് അവരുടെ ‘അദൃശ്യ’ പരസ്യംതന്നെ. എങ്ങനെയാണ് ഈ സൗന്ദര്യവർധക ബ്രാൻഡ് ഇന്ത്യയിൽ ഏറ്റവും ജനപ്രീതി നേടിയ, ഇന്ത്യയുടെ ‘തനത്’ ഉൽപന്നങ്ങളിലൊന്നായി മാറിയത്? അവിടെയും തീരുന്നില്ല. ഹിന്ദുസ്ഥാൻ യൂണിലിവറിനു കീഴിലുള്ള ലാക്മെ രാജ്യത്തെ ആദ്യ ‘മെയ്ക് ഇന്‍ ഇന്ത്യ’ ബ്രാൻഡ് കൂടിയാണ്! ‘മെയ്ക് ഇൻ ഇന്ത്യ’യ്ക്ക് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ പ്രചാരം ലഭിക്കും മുൻപേതന്നെ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു ആ ആശയത്തെ എങ്ങനെ ഉപയോഗപ്പെടുത്തിയെന്നതിന്റെ തെളിവ് കൂടിയാണ് ലാക്‌മെ. നെഹ്റുവിന്റെ മറ്റൊരു ‘സ്വാതന്ത്ര്യപ്പോരാട്ട’മായിരുന്നു ലാക്മെയുടെ പിറവിക്ക് കാരണമായതെന്നതും ചരിത്രം. അതിനാൽത്തന്നെ, ബ്രിട്ടന്റെ കൊളോണിയൽ ഭരണത്തിൽനിന്ന് മോചനം തേടിയുള്ള ഇന്ത്യയുടെ പോരാട്ടത്തോടൊപ്പം പലരും ചേർത്തു വായിക്കുന്നു ലാക്‌മെയുടെ കഥ.