ഇസ്രയേൽ ചാരൻ പറഞ്ഞു: ‘പാമ്പിന്റെ തല ഞങ്ങൾ പിടിച്ചു’: ആണി തറച്ച കസേരയിൽ മർദനം: പലസ്തീന്റെ മണ്ടേലയ്ക്ക് മോചനം?
Mail This Article
ഇസ്രയേലി ജയിലിൽ മറ്റൊരു നെൽസൻ മണ്ഡേല സ്വതന്ത്രനാവാൻ തയാറെടുക്കുകയാണോ? പലസ്തീനിൽ ജനം ആകെ പ്രതീക്ഷയിലാണ്. 20 വർഷമായി തടവിൽ കിടക്കുന്ന അവരുടെ നേതാവ് മർവാൻ ബർഖൂതി പുറത്തിറങ്ങാൻ പോകുന്നു. ബന്ദികളെ പരസ്പരം കൈമാറാനുള്ള ചർച്ചകളിൽ ഹമാസിന്റെ പട്ടികയിൽ രണ്ടാമത്തെ പേരുകാരനാണ് മർവാൻ ബർഖൂതി. പുറത്തുവിടാൻ ഇസ്രയേലും ആലോചിക്കുന്നുണ്ട്. തർക്കങ്ങളിൽ ഒത്തുതീർപ്പിന്റെ പ്രാധാന്യം മനസിലാക്കിയിട്ടുള്ള വ്യക്തിയെന്നു വിശേഷിപ്പിക്കാം മർവാനെ. ഇസ്രയേലിനെ അംഗീകരിക്കില്ലെന്നും മുച്ചൂടും നശിപ്പിക്കണമെന്നുമുള്ള നയം മർവാന് ഇല്ലെന്നതും പ്രശ്ന പരിഹാര ശ്രമങ്ങൾക്ക് പ്രതീക്ഷ നൽകുന്നു. പലസ്തീൻ–ജൂത പ്രശ്നം പരിഹരിക്കാൻ കഴിവുള്ള, ജനം നേതൃത്വം അംഗീകരിക്കുന്ന, സമാധാനകാംക്ഷിയായ നേതാവ്. നെൽസൻ മണ്ഡേലയെപ്പോലെ. ദക്ഷിണാഫ്രിക്കയുടെ അപ്പാർത്തൈഡ് (വർണ– വർഗവിവേചനം) കാലത്തിൽനിന്നുള്ള മോചനത്തിന്റെ തുടക്കം, 25 വർഷം തടവിലായിരുന്ന നെൽസൻ മണ്ഡേലയെ മോചിപ്പിക്കുന്നതിലൂടെയായിരുന്നു. പിന്നെ ഉണ്ടായത് ചരിത്രം. ദക്ഷിണാഫ്രിക്കയെ ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചു കൂടെ കൂട്ടി. പ്രതികാര രാഷ്ട്രീയം വേണ്ടെന്നു വച്ച് ‘ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ’ നയങ്ങളുമായി കറുത്തവരും വെളുത്തവരും തമ്മിലുള്ള സ്പർധ ശമിപ്പിച്ച് മികച്ച ഭരണാധികാരിയുമായി മണ്ഡേല. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവ്! പലസ്തീന്റെ നെൽസൻ മണ്ഡേല എന്നാണ് ഗാസ, വെസ്റ്റ് ബാങ്ക് തെരുവുകളിൽ മർവാൻ ബർഖൂതി അറിയപ്പെടുന്നത്. പ്രതീക്ഷയുടെ ചുവരെഴുത്തുകൾ