'എന്നെപ്പോലെ ഓരോ കുട്ടിക്കും പറയാൻ എന്തെല്ലാം കാണും; ഞങ്ങളെ വിഷമിപ്പിക്കുന്നവരുണ്ട്; അവർക്ക് എന്റെ കയ്യിലുണ്ട് രണ്ട് മറുപടി'
Mail This Article
‘‘വീട്ടിൽ പൊരിച്ച മീൻ നല്‍കിയിരുന്നത് ചേട്ടൻമാർക്കായിരുന്നു...’’ ആൺകുട്ടിയും പെൺകുട്ടിയും വീടുകളിൽ പോലും രണ്ട് തരത്തിൽ പരിഗണിക്കപ്പെടുന്നു എന്നതിന് തെളിവായി സ്വന്തം അനുഭവം പറഞ്ഞത് പ്രശസ്ത സിനിമാതാരമാണ്. വര്‍ഷങ്ങൾക്ക് മുൻപ് നേരിട്ട അനീതി ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ലെങ്കിൽ അന്ന് ആ കുഞ്ഞുമനസ്സ് എത്രമാത്രം വേദനിച്ചിരിക്കണം. പൊതുവേ 18 വയസ്സിനെയാണ് സ്വാതന്ത്ര്യത്തിന്റെ അടയാളമായി നമ്മുടെ സമൂഹം അംഗീകരിച്ചിട്ടുള്ളത്. അതിന് മുൻപുള്ളതെല്ലാം കുട്ടികളുടെ സ്വാതന്ത്ര്യത്തിനേക്കാളും അവകാശങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതെന്തേ, കുട്ടികൾക്ക് അഭിപ്രായങ്ങൾ പറയാനും, സ്വന്തം ഇഷ്ടങ്ങൾ നേടാനായി പ്രവർത്തിക്കാനുമുള്ള 'സ്വാതന്ത്ര്യം' വേണ്ടേ? പൊതുവേ കുട്ടികളുടെ അവകാശങ്ങളും സ്വാതന്ത്ര്യവുമെല്ലാം മുതിർന്നവരാണ് പങ്കുവയ്ക്കുന്നത്. അപ്പോഴും കുട്ടികൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. എന്തുകൊണ്ടാണ് കുട്ടികളെ കേൾക്കാൻ നമുക്കിത്ര മടി? ഈ സ്വാതന്ത്ര്യദിനത്തിൽ തങ്ങൾക്ക് വേണ്ട സ്വാതന്ത്ര്യത്തിനെ കുറിച്ച് ഒരു കുട്ടി പറയുകയാണ്. യൂനിസെഫ് യൂത്ത് കണ്ടന്റ് ക്രിയേറ്ററായി കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത എസ്. ഉമയാണ് കുട്ടികളുടെ ചിന്തകളെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും മനസ്സുതുറക്കുന്നത്. കൗമാര പ്രായത്തിലെത്തിയ കുട്ടിക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യത്തെ അഞ്ച് തലങ്ങളായി തിരിച്ചാണ് തിരുവനന്തപുരം കോട്ടൺഹിൽ ജിജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ഉമ അവതരിപ്പിക്കുന്നത്. ഒപ്പം സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവങ്ങളും ഉമ മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവയ്ക്കുന്നു.