കള അല്ല ഇത് കാശ്; ‘നിധികുംഭങ്ങൾ’ നിറഞ്ഞ ആമ്പൽപ്പാടം: പച്ച, പിങ്ക്, ഗോൾഡൻ വയലുകൾ; പോയാലോ ഈ ഗ്രാമത്തിലേക്ക്...!
Mail This Article
അല്ലിയാമ്പൽ കടവുകളെ അലങ്കരിക്കുന്ന ആമ്പൽ പൂക്കൾ അത്ര നിസ്സാരക്കാരല്ല, ബംഗ്ലദേശിന്റെയും ശ്രീലങ്കയുടെയും ദേശീയ പുഷ്പമാണ്. പക്ഷേ ഈ രണ്ടു രാജ്യങ്ങളും പലപ്പോഴും വാർത്തകളിൽ നിറയുന്നത് കലാപങ്ങളുടെയും സംഘർഷങ്ങളുടെയും പേരിലാണെന്നു മാത്രം. പക്ഷേ, കേരളത്തിലെ ഈ സ്ഥലം അങ്ങനെയല്ല. ‘ആമ്പൽ’പൂക്കളുടെ കാഴ്ചകൊണ്ടു മാത്രം ലോകപ്രസിദ്ധമായ ഒരു കുഞ്ഞുഗ്രാമം കേരളത്തിലുണ്ട്. കോട്ടയം ജില്ലയിലെ മലരിക്കൽ. നാട്ടുവഴികളിലൂടെയുള്ള യാത്രയും പൂത്തുനിൽക്കുന്ന പല വർണങ്ങളിലുള്ള ആമ്പൽ പാടങ്ങളും ഏതൊരു സഞ്ചാരിയുടേയും മനസ്സ് നിറയ്ക്കുന്ന ഇടം. ഇവിടുത്തെ വയലിനു താഴെ വർഷാവർഷം രൂപപ്പെടുന്ന നിധികുംഭങ്ങളാണ് ഈ മലരികൾ. ഈ ഗ്രാമത്തിലെ ആളുകളുടെ സ്നേഹവും കൂട്ടായ്മയും സൗഹൃദവും കൂടിയാകുമ്പോൾ ആമ്പൽക്കാഴ്ചയുടെ മാറ്റ് കൂടുകയാണ്. പ്രായഭേദമന്യേ ആളുകൾ ആമ്പൽ വസന്തം കാണാൻ ഒഴുകിയെത്തുകയാണ് മലരിക്കലിലേക്ക്. അതിരാവിലെ സൂര്യോദയത്തോടൊപ്പം ആമ്പൽപ്പൂക്കളെ കാണാനാണ് ഏറെ ഭംഗി. ഏതു സീസണിൽ വന്നാലും ഇവിടെ കാഴ്ചകൾക്കു പഞ്ഞമില്ല. മലരിക്കല്‍ എന്ന് ഈ പ്രദേശത്തിന് പേരു വരാൻ ഒരു കാരണമുണ്ട്.