ചൈനയിലും ‘ഗാമാഫോബിയ’; ജനന നിരക്കും താഴേക്ക്; വിവാഹം നടത്താൻ ‘സ്പെഷൽ കോഴ്സ്’ മാത്രം മതിയാകില്ല!
Mail This Article
2023ലാണ് ആ ഞെട്ടിക്കുന്ന കണക്ക് ചൈനീസ് ഭരണകൂടം പുറത്തുവിടുന്നത്. ആറു പതിറ്റാണ്ടിനിടെ ഇതാദ്യമായി രാജ്യത്തെ ജനസംഖ്യയിൽ കുറവു വന്നു. ജനനനിരക്ക് കുറയുന്നതിന്റെ ആശങ്കപ്പെടുത്തുന്ന കണക്കുകളും സർക്കാർ വെളിപ്പെടുത്തി. എന്തായിരിക്കും ഇതിന്റെ കാരണമെന്ന് അന്വേഷിച്ചേ മതിയായിരുന്നു സർക്കാരിന്. അങ്ങനെ അന്വേഷിച്ചു ചെന്നപ്പോഴാണ് കണ്ടെത്തിയത് – ചൈനയിലെ പെൺകുട്ടികളിൽ ഭൂരിപക്ഷവും വിവാഹത്തോട് ‘നോ’ പറയുകയാണ്. ചിലരാകട്ടെ ജീവിതകാലം മുഴുവൻ ഒറ്റയ്ക്കു ജീവിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. യുവാക്കളുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വർധിച്ചു വരുന്ന ജീവിതച്ചെലവ് ഉൾപ്പെടെ അവരെയും വിവാഹത്തിൽനിന്നു നിരന്തരം പിൻവലിച്ചുകൊണ്ടിരിക്കുകയാണ്. ലിവിങ് ടുഗെദർ പോലുള്ള സംഭവങ്ങൾ ചൈനയിൽ വർധിക്കാനും തുടങ്ങി. ജനസംഖ്യ കൂട്ടാനായി ചൈനീസ് അധികൃതർ പഠിച്ചപണി പതിനെട്ടും