ബാങ്കുകൾ പ്രതിസന്ധിയിൽ, വായ്പ നൽകാൻ പണമില്ല; നിക്ഷേപങ്ങൾ ഓഹരിവിപണിയിലേക്ക്; പലിശനിരക്ക് കൂട്ടി പ്രതിരോധം
Mail This Article
×
നിക്ഷേപ സമാഹരണത്തിനു ബാങ്കുകളുടെ തീവ്രശ്രമം. ബാങ്കുകളിൽ നിക്ഷേപമായി എത്തേണ്ട തുകയിൽ ഗണ്യമായ പങ്ക് ഓഹരി വിപണിയിലേക്കും മറ്റും വഴിമാറിപ്പോകുകയും വായ്പകൾ അനുവദിക്കുന്നതിനുള്ള പണലഭ്യത ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. കൂടിയ നിരക്കിൽ പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സമാഹരിക്കാനാണു പ്രധാനമായും ശ്രമം. ഇൻഷുറൻസ് പരിരക്ഷ പോലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനംചെയ്തും ഡിജിറ്റൽ ചാനലുകൾ വ്യാപകമായി പ്രയോജനപ്പെടുത്തിയുമൊക്കെ നിക്ഷേപ സമാഹരണം ഊർജിതമാക്കാനും ശ്രമമുണ്ട്. നിക്ഷേപ ദൗർലഭ്യം 20 വർഷത്തിനിടയിൽ ആദ്യമാണ് ഇപ്പോഴത്തെ നിലയിൽ മോശമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.