യുക്രെയ്ൻ–റഷ്യ സംഘർഷം വലിയൊരു യുദ്ധമായി മാറിക്കൊണ്ടിരിക്കുകയാണോയെന്ന ആശങ്കയിലാണ് ലോകം. യുക്രെയ്നും റഷ്യയും ഒരു മേശയ്ക്ക് ഇരുവശവും ഇരുന്ന് യുദ്ധത്തിനു പരിഹാരം കാണണമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിടത്തു വരെയെത്തി നില്‍ക്കുന്നു കാര്യങ്ങൾ. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം നിർദേശിച്ചത്. അതേസമയം യുക്രെയ്ന് 12.5 കോടി ഡോളർ (ഏകദേശം 1048 കോടി രൂപ) മൂല്യമുള്ള പുതിയ സൈനിക പാക്കേജ് പ്രഖ്യാപിച്ച് എരിതീയിൽ എണ്ണപകരുന്ന നയമാണ് യുഎസ് സ്വീകരിച്ചത്. യുക്രെയ്ൻ ജനതയ്‌ക്കുള്ള യുഎസിന്റെ സുസ്ഥിരമായ പിന്തുണയാണിതെന്നാണ് വൈറ്റ് ഹൗസിന്റെ ഭാഷ്യം. സംഘർഷം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഇരുപക്ഷത്തിനും വ്യക്തമായ വിജയം നേടാൻ കഴിഞ്ഞിട്ടില്ല. സമാധാന ശ്രമങ്ങൾ ഏറെ നടന്നിട്ടും, കൂടുതൽ അത്യാധുനിക പോർവിമാനങ്ങളും ആയുധങ്ങളും പ്രയോഗിക്കാൻ ഒരുങ്ങുകയാണ് ഇരു രാജ്യങ്ങളും. വ്യോമശക്തിയുടെ കാര്യത്തിൽ യുക്രെയ്ൻ ഏറെ പിന്നിലാണെങ്കിലും യുഎസ് ഉൾപ്പെടുന്ന നാറ്റോ രാജ്യങ്ങളിൽ നിന്ന് കൂടുതൽ പോർവിമാനങ്ങളും എഐ ഡ്രോണുകളും മറ്റു ആയുധങ്ങളും എത്തുന്നതോടെ സംഘർഷത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റംവരും. അത്യാധുനിക പാശ്ചാത്യ പോർവിമാനങ്ങൾ, പ്രത്യേകിച്ച് യുഎസ് നിർമിത എഫ്-16 ഫൈറ്റിങ് ഫാൽക്കൺ ഏറെകാലമായി യുക്രെയ്ൻ ആവശ്യപ്പെടുന്നുണ്ട്. രണ്ട് വർഷത്തോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് യുഎസും സഖ്യകക്ഷികളും യുക്രെയ്‌നിന് എഫ്–16 വിമാനങ്ങൾ നൽകാൻ സമ്മതിച്ചത്, തുടർന്ന് ചില പോർവിമാനങ്ങൾ എത്തിക്കുകയും ചെയ്തു. ഇതിനിടെ എഫ്-16 വെടിവച്ച് വീഴ്ത്തുന്ന ആദ്യത്തെ റഷ്യൻ പൈലറ്റിന് 1.5 കോടി റൂബിൾ (ഏകദേശം 13.76 കോടി രൂപ) നൽകുമെന്ന് റഷ്യൻ കമ്പനിയായ ഫോറസ് പ്രഖ്യാപിക്കു വരെ ചെയ്തു. എന്നാൽ എഫ്-16 വിമാനങ്ങളുടെ വരവ് യുക്രെയ്‌നിന് അനുകൂലമായി മാറുമോ? യുദ്ധത്തിന്റെ ഗതിയിൽ മാറ്റം വരുത്തുന്ന ഒരു ‘ഗെയിം ചെയ്ഞ്ചർ’ ആയിരിക്കുമോ എഫ്–16? പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com