അർധരാത്രിയിലെ അസാധാരണ കൊലപാതകം; നിരീക്ഷണത്തിന് മരത്തിൽ ‘പച്ച ചാരൻമാർ’; ബോംബ് വച്ചവർ യൂറോപ്പിലും
Mail This Article
ജൂലൈ 30, പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് 4 മണി. ഇറാന്റെ പാർലമെന്റ് മന്ദിരത്തിൽ പ്രമുഖരുടെ വൻ നിര തടിച്ചുകൂടിയിരിക്കുന്നു. അവരിൽ ഇറാന്റെ അതിഥികളായി മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരുമുണ്ട്. ഇറാന്റെ ഒൻപതാമത് പ്രസിഡന്റായി മസൂദ് പെസെഷ്കിയാൻ പാർലമെന്റിനു മുൻപാകെ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങായിരുന്നു അത്. 70 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുണ്ടായിരുന്നു അവിടെ. പലരും നിർണായക സ്ഥാനങ്ങളിലിരിക്കുന്നവർ. ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. വേദിയുടെ മുൻനിരയിലായിരുന്നു ഹനിയയുടെ സ്ഥാനം. അത്രയേറെ പ്രാധാന്യം നൽകി ഇറാൻ ക്ഷണിച്ചു വരുത്തിയ അതിഥി. ചുറ്റിലും കനത്ത സുരക്ഷ. എന്നാൽ ലോകത്തിനു മുന്നിൽ ഇറാൻ നാണംകെട്ട് തലതാഴ്ത്തുന്നതിന് ഇടയാക്കിയ ഒരു സംഭവം നടക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 1500 കിലോമീറ്റര്‍ അപ്പുറത്ത് അതിനായുള്ള ആസൂത്രണം നടക്കുകയായിരുന്നു. അസാധാരണമായ ഒരു ദൗത്യത്തിനുള്ള നീക്കം. ആരൊക്കെ ചടങ്ങിന് വരുന്നുണ്ടെന്നും അവരെല്ലാം