നാസയിലും ഐഎസ്ആർഒയിലും ജോലി വേണോ? മസ്കിനൊപ്പം ബഹിരാകാശ യാത്രികനാകണോ? എന്ത് പഠിക്കണം?
Mail This Article
ഇന്ത്യൻ വംശജയായ, നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ‘കുടുങ്ങി’ നാളുകളായി. ഇതിനോടകം ഭൂമിയിലേക്ക് തിരിച്ചെത്തേണ്ടിയിരുന്ന സുനിത ഇനി 2025 ഫെബ്രുവരി കാത്തിരിക്കണം. അതിനിടയിൽ ആരോഗ്യത്തിനുൾപ്പെടെ ഭീഷണിയുണ്ട്. എന്നാൽ അതൊന്നും ബഹിരാകാശയാത്രികരാകുക എന്ന സ്വപ്നത്തിൽനിന്ന് നമ്മുടെ ചെറുപ്പക്കാരെ അകറ്റുന്നില്ല. പകരം അവര്‍ കൂടുതൽ ത്രില്ലടിക്കുകയാണ്. ബഹിരാകാശം പോലെ അനന്തമായ സാധ്യതകളാണ് ബഹിരാകാശ യാത്രികരാകാനുള്ള പഠനത്തിലും ഉള്ളതുതന്നെ കാരണം. ഐഎസ്ആർഒയുടെ ചന്ദ്രയാൻ ഉൾപ്പെടെ വിജയിച്ചപ്പോൾ ഇന്ത്യ എങ്ങനെയാണ് അത് ആഘോഷിച്ചതെന്ന് നാം കണ്ടത്. അത്തരത്തിൽ ‘ഗ്ലാമറുള്ള’ ജോലിയായും ബഹിരാകാശ ഗവേഷണം മാറിയിരിക്കുന്നു. അതിനിടെ ശതകോടീശ്വരൻ ഇലോൺ മസ്ക് തന്റെ സ്പേസ് എക്സ് കമ്പനിയിലൂടെ നടത്തുന്ന അമ്പരപ്പിക്കുന്ന സാഹസിക സ്പേസ് യാത്രകളും പരീക്ഷണങ്ങളും മറുവശത്ത്. ഇത്തരത്തില്‍ ബഹിരാകാശത്താകെ അവസരങ്ങളുടെ പുതുമഴയാണ്. പക്ഷേ അത്ര എളുപ്പം ബഹിരാകാശ യാത്രികനാകാന്‍ സാധിക്കുമോ? അതിന്റെ സാധ്യതകൾ എന്തെല്ലാമാണ്? എത്രയായിരിക്കും നാസയിലെ ശമ്പളം? ബഹിരാകാശ യാത്രികനാകാൻ എന്തെല്ലാം പഠിക്കണം?