നല്ലൊന്നാന്തരം ആഗോള കമ്പനികളുടെ ഒരു നിരതന്നെ ഇന്ത്യൻ ഓഹരിവിപണിയിലേക്കു കടന്നുവരാൻ തയാറെടുക്കുകയാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന മൾട്ടി നാഷനൽ കമ്പനികൾ (എംഎൻസി) ഇവിടെ ലിസ്റ്റ് ചെയ്യണമെന്ന നിബന്ധനയൊന്നും ഇല്ല. എന്നിട്ടും, ഇന്ത്യയുടെ വളർച്ച മനസ്സിലാക്കി വിപണിയിൽ പങ്കാളിത്തമെടുത്തു നേ‌ട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് ഒരുപറ്റം ബഹുരാഷ്ട്ര കമ്പനികൾ. അതിൽ ആദ്യത്തെ പേര് തെക്കൻ കൊറിയയിലെ പാസഞ്ചർ കാർ നിർമാതാവായ ഹ്യൂണ്ടെയ് മോട്ടർ കമ്പനിയാണ്. സമീപകാലത്ത്, പ്രധാന എതിരാളികളായ മാരുതി, ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര എന്നിവയുടെ ഓഹരിവിലയിലെ കുതിപ്പ് കാണുമ്പോൾ ‍ഹ്യൂണ്ടെയ്‌യുടെ ഓഹരിക്കും ആവശ്യക്കാരേറെയുണ്ടാവും എന്നതുറപ്പ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com