പ്രമേഹം, രക്തസമ്മർദം... ആശ്വാസമാകുന്ന ‘നീലച്ചായ’: നമ്മുടെ തൊടിയിലുണ്ട്, കോടികൾ വിലയുണ്ട്, സൗന്ദര്യവും കൂട്ടും
Mail This Article
വേനലാണെങ്കിലും മഴയാണെങ്കിലും ‘കുടിക്കാൻ എന്താ വേണ്ടത്’ എന്നു ചോദിച്ചാൽ മലയാളിക്ക് ഉത്തരം ‘ചായ’ എന്നാണ്. ദിവസവും നാലുനേരം ചായ കുടിക്കുന്ന മനുഷ്യർ മുതൽ ഒരു ചായ കുടിക്കാൻ വേണ്ടി മാത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് സഞ്ചരിക്കുന്നവരും നമുക്കു മുന്നിലുണ്ട്. ചിലപ്പോൾ എന്തെങ്കിലും പ്രശ്നം വന്നാൽ ചായ കുടിച്ചാൽ എല്ലാം സെറ്റാകും എന്ന് പറയുന്നവരും കുറവല്ല. അങ്ങനെ ചായയ്ക്ക് പരിഹരിക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. രാവിലെ ഉണരുമ്പോൾതന്നെ കയ്യിൽ ഒരു ചായ അന്നത്തെ പത്രം... മലയാളിയുടെ ദിനം തുടങ്ങാൻ ഇത് രണ്ടും നിർബന്ധമാണ്. ഈ ചായയ്ക്ക് വൈവിധ്യമോ പലതരം. സാധാരണ പാൽ ചായ, കട്ടൻ ചായ, മസാല ചായ, ഏലയ്ക്ക ചായ, ഹെർബൽ ചായ അങ്ങനെ തുടങ്ങി ‘നിറം മാറുന്ന’ ചായ വരെ ഇന്ന് ലഭ്യമാണ്. നിറം മാറുന്ന ചായയോ അങ്ങനെ ഒന്നുണ്ടോ എന്ന് തോന്നിയോ? എന്നാൽ ഉണ്ട്, അതാണ് നീലച്ചായ അഥവാ ബ്ലൂ ടീ. ചുമ്മാ കളറൊഴിച്ച് തിളപ്പിക്കുന്നതല്ല ഈ ചായ. അതിനു പിന്നില്‍, അധികമാർക്കും അറിയാത്ത പല കാര്യങ്ങളുമുണ്ട്. നീലച്ചായയുടെ ഗുണങ്ങൾതന്നെ അതിൽ പ്രധാനപ്പെട്ടത്.