‘ഗൾഫിൽ തൊഴിൽ നഷ്ടപ്പെട്ടാലും രക്ഷിക്കും’: ഒരു ശതമാനത്തിൽ നിന്ന് ഒന്നാം സ്ഥാനത്തേക്ക് കേരളം? ‘കേന്ദ്രത്തിനും സംതൃപ്തി’
Mail This Article
×
ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിൽ ഭൂതക്കണ്ണാടി വച്ചു പരതിയാലും കേരളത്തെ കാണാനാവില്ല! വളരെ പണ്ടുതൊട്ടേ കേരളം കേട്ടുവരുന്ന കാര്യമാണിത്. ഇത് ഏറക്കുറെ വാസ്തവവുമാണ്. എന്നാൽ, എന്നും കേരളം അങ്ങനെത്തന്നെ ആയിരിക്കുമോ? അതോ ഉപഭോക്തൃ സംസ്ഥാനമെന്ന പ്രതിച്ഛായ തിരുത്തി ഇന്ത്യയിൽ വ്യവസായരംഗത്തെ ഒരു നിർണായകശക്തിയാകുമോ? കേരളത്തെ എഴുതിത്തള്ളാനാവില്ലെന്ന് സമീപകാല വികസനച്ചുവടുകൾ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ തന്നെ വികസനത്തിൽ തുറുപ്പുചീട്ടാകുന്ന പദ്ധതിയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ലോകത്തെ ഏത് വമ്പൻ ചരക്കുകപ്പലിനെയും സ്വീകരിക്കാൻ ശേഷിയുള്ള വിഴിഞ്ഞം രാജ്യത്തിന്റെ തന്നെ ചരക്കുനീക്കത്തിൽ വഴിത്തിരിവാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. സാമ്പത്തികമായി കേരളത്തിനും ഇത് വലിയ കരുത്താകും.
English Summary:
Can Kerala Rise from One Percentage Exports to India's Industrial Powerhouse? How Kerala Plans to Lure Back its Students and Experts?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.