ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ റഷ്യൻ പതിപ്പ്, മെറ്റ മേധാവി മാർക്ക് സക്കർബർഗിന്റെ പിൻഗാമി... ടെക് ലോകത്ത് വിശേഷണങ്ങൾ ഏറെയുണ്ട് മെസേജിങ് ആപ്പായ ടെലഗ്രാമിന്റെ സിഇഒ പാവെൽ ദുറോവിന്. പല കാലങ്ങളിലായി വിവാദങ്ങളുടെയും ഉറ്റതോഴനാണ് അദ്ദേഹം. അതിന്റെ തുടർച്ചയായി ഇപ്പോൾ പ്രതിക്കൂട്ടിലുമാണ്. കുടുക്കിയതാവട്ടെ ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാനെന്ന പേരിൽ കൊണ്ടുവന്നിരിക്കുന്ന ടെലഗ്രാം ഫീച്ചറുകളും. ഓഗസ്റ്റ് 25നാണ് ഫ്രാൻസിലെ ബുർഷെ വിമാനത്താവളത്തിൽ വച്ച് അപ്രതീക്ഷിതമായി പാവെൽ അറസ്റ്റ് ചെയ്യപ്പെട്ടത്. 96 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ പാവെലിന് ഒടുവിൽ 50 ലക്ഷം യൂറോയിന്മേൽ (ഏകദേശം 46 കോടി ഇന്ത്യൻ രൂപ) ജാമ്യം അനുവദിച്ചു. പക്ഷേ, കേസ് നടപടികൾ അവസാനിക്കും വരെ ഫ്രാൻസ് വിട്ടുപോകാൻ അനുവാദമില്ല, അത് മാത്രമല്ല ആഴ്ചയിൽ രണ്ട് ദിവസം ഫ്രാൻസിലെ അന്വേഷണ ഏജൻസികൾക്കു മുന്നിൽ നേരിട്ട് ഹാജരാകുകയും വേണം. പാവെലിന്റെ അറസ്റ്റിനു പിന്നാലെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ടെലഗ്രാമിലെ പരാതികളെ സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ടെലഗ്രാം വഴി നിയന്ത്രണമില്ലാതെ നടക്കുന്ന മയക്കുമരുന്ന് കടത്ത്, ഭീകരവാദ പ്രചാരണങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, കള്ളപ്പണം വെളുപ്പിക്കൽ, കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങിയവയാണ് പാവെലിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടൊപ്പം പാവെലിനെതിരെയുള്ള മറ്റു കേസുകളും വീണ്ടും വാർത്തകളിൽ നിറയുന്നുണ്ട്. അതിലൊന്ന് മുൻ പങ്കാളി നൽകിയതാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com