കരുത്തോടെ മുന്നേറി വിപണി; ഓഹരികൾ സമാഹരിക്കാൻ വിദേശനിക്ഷേപകർ; അവസരങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
Mail This Article
ചില കാലങ്ങളിൽ ചില മേഖലകൾ... ഏതെങ്കിലും വ്യവസായ മേഖല തിരഞ്ഞെടുത്ത് അതിൽനിന്നുള്ള ഓഹരികൾക്കു പിന്നാലെ ഒന്നടങ്കം പായുന്ന പ്രവണതയ്ക്കാണ് ഏതാനും നാളുകളായി വിപണിയിൽ പ്രാമുഖ്യം. ചില കാലത്തു പൊതു മേഖലയിൽനിന്നുള്ള ഓഹരികൾക്കായിരിക്കും പ്രിയം. ചിലപ്പോൾ ബാങ്ക് ഓഹരികൾ, ചിലപ്പോൾ എഫ്‌എംസിജി കമ്പനികളുടെ ഓഹരികൾ. അങ്ങനെയങ്ങനെ. ഐടി, ഫാർമ വ്യവസായങ്ങളിൽനിന്നുള്ള കമ്പനികളുടെ ഓഹരികളുടേതായിരുന്നു ഓഗസ്റ്റ് അവസാന വാരത്തിലെ ഊഴം. വിപണി എപ്പോഴും സജീവമായിരിക്കുമെന്നതാണ് ഈ രീതിയിലുള്ള മുന്നേറ്റത്തിന്റെ നേട്ടം. കഴിഞ്ഞ 11 വ്യാപാര ദിനങ്ങളിലും മുന്നേറ്റത്തിന്റെ ആവർത്തനമാണു കണ്ടത്. ഇത്രയും വ്യാപാര ദിനങ്ങളിൽ തുടർച്ചയായി മുന്നേറാൻ നിഫ്റ്റിക്ക് അവസരം ലഭിക്കുന്നതു 2023 സെപ്റ്റംബറിനു ശേഷം ആദ്യമാണ്. തുടർച്ചയായ മൂന്നു വ്യാപാര ദിനങ്ങളിൽ നിഫ്റ്റി റെക്കോർഡ് തിരുത്തുന്നതും കണ്ടു.