ഇനി സ്വർണച്ചാകര; ഞെട്ടിച്ചത് കേന്ദ്രം എടുത്ത തീരുമാനം; വൻ ഡിമാന്‍ഡിൽ അധികം പ്രതീക്ഷിക്കുന്നത് 52.5 ടൺ
Mail This Article
ചിങ്ങമാസത്തോടെ തുടക്കമിട്ടിരിക്കുന്ന ഉത്സവകാല വിൽപന, സ്വർണത്തിന്റെ ഈ വർഷത്തെ ദേശീയ ഉപയോഗത്തിൽ ഏഴു ശതമാനത്തിലേറെ വർധന സാധ്യമാക്കുമെന്നു കണക്കാക്കുന്നു. മൂന്നു ശതമാനം ഇടിവു നേരിട്ട 2023നേക്കാൾ 52.5 ടൺ അധിക ഉപയോഗമാണ് 2024ല്‍ പ്രതീക്ഷിക്കുന്നത്. 2023ൽ രാജ്യത്തെ ആകെ ഉപയോഗം 2020 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു. ഉപയോഗം 747.5 ടണ്ണിലൊതുങ്ങി. അതേസമയം, ഈ വർഷം ഇത് 850 ടൺ വരെ ഉയർന്നേക്കുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ പുതുക്കിയ അനുമാനം. 750 ടൺ ആണ് കൗൺസിൽ നേരത്തേ കണക്കാക്കിയിരുന്നത്. ഒക്‌ടോബർ 31നു ദീപാവലി വരെ നീളുന്ന ഉത്സവകാലത്തു മാത്രം 230 ടണ്ണിന്റെ ഡിമാൻഡ് കണക്കാക്കുന്നു. ഇതു മുൻ വർഷം ഇതേ കാലയളവിലേതിനേക്കാൾ 10% കൂടുതലാണ്. ആവശ്യം നിറവേറ്റാൻ വിദേശ രാജ്യങ്ങളാണ് ആശ്രയം എന്നതിനാൽ ഉപയോഗത്തിൽ വർധനയുണ്ടാകുന്നതു രാജ്യത്തിന്റെ