‘തകർത്തത് വിമാനമല്ല, വേൾഡ് ട്രേഡ് സെന്ററിൽ നിറയെ ബോംബ്’: കെട്ടിട അവശിഷ്ടങ്ങളിലെ ‘രഹസ്യം’: ഒടുവിൽ സത്യം തെളിഞ്ഞതിങ്ങനെ...
Mail This Article
ഒരു കൊടുങ്കാറ്റിലും ഉലയില്ലെന്ന് നിർമാതാക്കൾ അഹങ്കാരം കൊണ്ട ടൈറ്റാനിക്കിനെപ്പോലെയായിരുന്നു വേൾഡ് ട്രേഡ് സെന്ററിന്റെയും അവസ്ഥ. ഏതു വലിയ ഭൂകമ്പത്തിനും ഒന്നനക്കാൻ പോലും സാധിക്കില്ലെന്ന യുഎസിന്റെ ആത്മവിശ്വാസത്തിന്മേലായിരുന്നു 2001 സെപ്റ്റംബർ 11ന് ഭീകരർ രണ്ട് വിമാനങ്ങൾ ഇടിച്ചിറക്കിയത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് പരാജയമായാണ് വേൾഡ് ട്രേഡ് സെന്ററിലും (ഡബ്ല്യുടിസി) പെന്റഗണിലും നടന്ന ഭീകരാക്രമണണങ്ങൾ വിലയിരുത്തപ്പെടുന്നത്. ഇതോടൊപ്പംതന്നെ ചരിത്രത്തിലെ ഏറ്റവും വലിയ എൻജിനീയറിങ് പരാജയങ്ങളിലൊന്നു കൂടിയായിരുന്നു വേൾഡ് ട്രേഡ് സെന്റർ തകർച്ച. ലോകത്തിലെ ഏറ്റവും വമ്പൻ ഇരട്ടക്കെട്ടിടങ്ങളിലൊന്നായ വേൾഡ് ട്രേഡ് സെന്റർ ഒരു വിമാനം വന്നിടിച്ചപ്പോൾ പൂർണമായും തകർന്നു വീണത് എങ്ങനെയാണെന്ന ചോദ്യം അന്ന് ഒട്ടേറെ ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്കാണ് വഴിവെട്ടിയത്. കെട്ടിടത്തിനകത്ത് നേരത്തേതന്നെ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നുവെന്ന ചർച്ചകൾ വരെ ശക്തമാക്കി. പക്ഷേ, കെട്ടിട നിർമാണത്തിൽ അതുവരെ ശ്രദ്ധിക്കാതെ വിട്ടുകളഞ്ഞിരുന്ന പല കാര്യങ്ങളും ലോകമെമ്പാടുമുള്ള എൻജിനീയർമാർ ശ്രദ്ധിക്കാൻ തുടങ്ങിയത് ആ ഭീകരാക്രമണത്തിനു ശേഷമായിരുന്നു. ഡബ്ല്യുടിസിയുടെ ട്വിൻ ടവറുകൾ തകര്‍ന്നുവീഴാൻ കാരണം ഘടനാപരമായ പ്രശ്നങ്ങളാണോ, സ്റ്റീൽ തൂണുകൾ ഉരുകിയതാണോ, അല്ലെങ്കിൽ അഗ്നിരക്ഷാ ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടതാണോ തുടങ്ങി