വീട്ടിൽ ഓണമെത്തുംമുൻപേ, ഒന്നും രണ്ടുംവട്ടം ഓണം ഉണ്ടും ഉടുത്തും കഴിഞ്ഞവർ നാട്ടിലുണ്ട്. അത്തം പിറക്കും മുൻപ് ഓണമെത്തിയത് ‘റീലു’കളിലാണ്. പൂക്കളും സദ്യയും ഓണക്കോടിയുമായി സമൂഹമാധ്യമങ്ങളിൽ ഓണത്തിനൊരുക്കം നേരത്തേ തുടങ്ങി. ഓഗസ്റ്റിൽ തുടങ്ങുന്ന ആഘോഷ സീസണിനു വേണ്ടി മുൻകൂട്ടി ഒരുങ്ങിയ ഓണവിപണിയാണ് ഓൺലൈൻ ‘റീൽസ് ഓണാഘോഷ’ങ്ങൾക്ക് തുടക്കമിട്ടത്. ഇന്ത്യയിലെ വലിയൊരു ആഘോഷ സീസണിന്റെ തുടക്കമാണ് ഓണം. കേരളത്തിൽ ഓണാഘോഷം കഴിയുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾക്ക് തിരികൊളുത്തിത്തുടങ്ങും. പൊങ്കൽ, ദീപാവലി, പൂജ, ഗണേഷ് ചതുർഥി തുടങ്ങി ക്രിസ്മസ് വരെ ഇനി വ്യാപാര മേഖല സജീവമാകുന്ന നാളുകളാണ്. ‘‘സാധാരണ ഓഗസ്റ്റിൽ ഓണമെത്തുന്നതിനാൽ അതു കഴിഞ്ഞുള്ള ആറു മാസം ഇന്ത്യയെ സംബന്ധിച്ച് പ്രധാന ഫെസ്റ്റീവ് സീസണാണ്. ഇത്തവണ കണക്കുകൂട്ടൽ തെറ്റി ഓണം വൈകി, പക്ഷേ പലരും രണ്ടു മാസം മുൻപേ തന്നെ ഓണം കലക്‌ഷൻ ഇറക്കി. കേരളത്തിലെ വലിയ വ്യാപാര സീസൺ ആയതിനാൽ ടിവിയും ഫ്രിജും വരെ എല്ലാം ഓണത്തിന്റെ പേരിലാണ് ഈ വിപണിയിലെത്തുക. കേരള ബന്ധം ഇല്ലാത്ത ബ്രാൻഡുകൾ പോലും അവരുടെ വസ്ത്രങ്ങൾ ഓണത്തിന്റെ പേരിൽ മാർക്കറ്റ് ചെയ്യുന്നുണ്ട്.’’, ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഫ്ഡിസിഐ) മുൻ കൺസൽട്ടന്റും ‘സേവ് ദ് ലൂം’ മെന്ററുമായ രമേഷ് മേനോൻ പറയുന്നു. കസവുമുണ്ടും സാരിയും ഉൾപ്പെടുന്ന ഓണക്കോടി മലയാളിയുടെ ഗൃഹാതുരതയാണെങ്കിലും ഓരോ വർഷവും

loading
English Summary:

How Kerala Designers are Giving Onam a Modern Makeover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com