കൊല്ലത്തെ പൊതിച്ചോറ് മുൻമന്ത്രിയോടുള്ള പ്രതികാരം; ടിക്കറ്റില്ലാത്ത നടന് പന്ന്യനോടൊപ്പം ഫ്രീ യാത്ര; കള്ളൻ നാണിച്ച് തിരികെത്തന്ന ബാഗ്!
Mail This Article
യാത്രകള്‍ രാഷ്ട്രീയ നേതാക്കൾക്ക് ഒഴിവാക്കാനാവാത്ത കാര്യമാണ്. നാടുനീളെ സമരാവേശം നൽകിയും, അണികളെ നേരിട്ടുകണ്ടുമുള്ള യാത്രകളാണ് ഒരു നേതാവിനെ വാർത്തെടുക്കുന്നതുതന്നെ. മിക്കപ്പോഴും ട്രെയിനുകളിലാവും വടക്കൻ ജില്ലകളിലുള്ള നേതാക്കൻമാരുടെ തിരുവനന്തപുരത്തേക്കുള്ള യാത്രകൾ. ഒട്ടേറെ ഓർമകൾ സമ്മാനിച്ചായിരിക്കും അത്തരം യാത്രകൾ അവസാനിക്കാറുള്ളതും. പതിറ്റാണ്ടുകളായി ജീവിതത്തിന്റെ ശീലമായി മാറിയ ട്രെയിൻ യാത്രകളെ കുറിച്ച് ഏറെ പറയാനുണ്ട് മുൻ എംപിയും സിപിഐയുടെ മുതിർന്ന നേതാവുമായ പന്ന്യൻ രവീന്ദ്രന്. കയ്യിൽ 200 രൂപ അലവൻസുമായി ജനറൽ കംപാർട്മെന്റിലെ തിരക്കിൽ ‘ഇടികൊണ്ട്’ പോയ യാത്രകൾ മുതൽ വന്ദേഭാരതിലെ ‘എക്സിക്യുട്ടീവ്’എസി യാത്രയുടെ വരെ കഥകളുണ്ട് അക്കൂട്ടത്തിൽ. യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയവർ സമ്മാനിച്ച മറക്കാനാകാത്ത ഓർമകൾ, ട്രെയിനിൽ രാഷ്ട്രീയ ശത്രുക്കളുടെ മുന്നിൽ വന്നുചാടുന്നത്, യാത്രയ്ക്കിടയിൽ ഉറങ്ങിപ്പോകുന്നത്, മോഷണത്തിനിരയാകുന്നത് എന്നിവയിൽ തുടങ്ങി സമരയാത്രകളുടെ വരെ കഥ പറയാനുണ്ട് പന്ന്യൻ രവീന്ദ്രന്. ‘‘പുറത്തുകാണുന്ന ആർഭാടമോ ബഹളമോ ഒന്നും നേതാക്കളുടെ ട്രെയിൻ യാത്രയിൽ കാണാനാവില്ല. അവിടെ അവർ മറ്റുയാത്രക്കാരെ പോലെയാണ്. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലാണെങ്കിലും സൗഹൃദത്തോടെയാവും യാത്ര’’ ഈ വാക്കുകളെ അച്ചട്ടാക്കുന്ന അനുഭവങ്ങൾ പന്ന്യൻ ട്രെയിൻ യാത്രയില്‍ നേരിട്ടിട്ടുണ്ട്. മനോരമ ഓൺലൈൻ പ്രീമിയത്തിന്റെ ഓണവിരുന്നിൽ ഇത്തവണ വായനക്കാരെ അദ്ദേഹം ക്ഷണിക്കുന്നത് ഒരു ട്രെയിൻ യാത്രയിലേക്കാണ്. അതിൽ ടിക്കറ്റില്ലാത്ത യാത്ര, അപ്രതീക്ഷിതമായി ലഭിച്ച ഭക്ഷണം, രാഷ്ട്രീയ എതിരാളികൾക്കൊപ്പമുള്ള യാത്ര തുടങ്ങിയ ഒട്ടേറെ അനുഭവങ്ങൾ കാണാം. വായനയുടെ രസച്ചരടിൽ കോർത്ത് തനിക്കേറ്റവും പ്രിയപ്പെട്ട ട്രെയിൻ യാത്രകളുടെ വിശേഷങ്ങൾ വിളമ്പുകയാണ് പന്ന്യൻ രവീന്ദ്രൻ. ഏതായിരിക്കും പന്ന്യന്റെ ഏറ്റവും പ്രിയപ്പെട്ട യാത്ര? ഏതായിരിക്കും അദ്ദേഹം ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത യാത്ര? ആരെല്ലാമാണ് ആ യാത്രകളിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവർ?