വാട്സാപ്പിൽ ഒറ്റ മെസേജ്, ഒരു പടം ; 2500 രൂപ നിങ്ങളുടെ പോക്കറ്റിൽ; മാലിന്യം പണമാക്കാൻ സർക്കാർ പദ്ധതി
Mail This Article
സംസ്ഥാനത്തു പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ പല നമ്പറുകളും പരീക്ഷിച്ച സർക്കാർ ഒടുവിൽ പുതിയ ‘നമ്പർ’ ഇറക്കി. നിയമലംഘകരെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടനാണ് പുതിയ ‘നമ്പർ’. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ ഇനി ഒറ്റ വാട്സാപ് നമ്പറിലൂടെ തദ്ദേശ വകുപ്പിനെ അറിയിക്കാം. നടപടിയെടുക്കേണ്ട തദ്ദേശ സ്ഥാപനങ്ങൾക്ക് പരാതി തദ്ദേശ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന പ്രത്യേക വാർ റൂമിൽ നിന്നു കൈമാറും. മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാനാണ് സംസ്ഥാനത്താകെ ഒറ്റ വാട്സാപ് നമ്പർ 9446 700 800 നിലവിൽ വന്നിട്ടുള്ളത്. പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ ഉൾപ്പെടെ മലിനീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ട പരാതികളും ഇതു വഴി അറിയിക്കാം....