മലവെള്ളപ്പാച്ചിലിൽ ഉയര്‍ന്നുവന്ന മൺകുന്ന്; ആഴങ്ങളിൽ ആരുമറിയാതെ അർജുൻ; ദുരന്തം നിഴൽ വിരിച്ച 72 നാൾ ചിത്രങ്ങളിലൂടെ...
Mail This Article
‘ഏതാണീ സ്ഥലം’ എന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം പേരും ചോദിക്കുന്ന ഒരിടമായിരുന്നു ഏതാനും മാസം മുൻപുവരെ കർണാടകയിലെ അങ്കോലയിലെ ഷിരൂർ. കേരളവും ഷിരൂരും തമ്മിലുള്ള ആ അകലം കുറച്ചത് ഒരു മനുഷ്യജീവനായിരുന്നു. കേരളമൊന്നാകെ പ്രാർഥനയോടെ കാത്തിരുന്ന അർജുനെന്ന യുവാവിന്റെ ജീവൻ. കൊടുംമഴയിലും കാറ്റിലും കുന്നിടിച്ചിലിലും ഷിരൂർ വിറച്ചപ്പോൾ അവിടുത്തെ ഗംഗാവലിപ്പുഴയുടെ ആഴങ്ങളിലേക്ക് അർജുൻ വീണുപോകുകയായിരുന്നു. എഴുപത്തിരണ്ട് ദിവസമെടുത്തു ആ ആഴങ്ങളിൽ ജീവൻ തേടിയുള്ള ശ്രമങ്ങൾക്ക് ഉത്തരം ലഭിക്കാൻ. ലോറിയടക്കം നദിയുടെ ആഴങ്ങളിലേക്ക് പതിച്ച അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽനിന്നു കണ്ടെത്തിയത് സെപ്റ്റംബർ 25ന്. ഇനിയും രണ്ടു പേർ ഗംഗാവലിപ്പുഴയിൽ അടിഞ്ഞ മണ്ണിനടിയിലുണ്ട്. നിമിഷങ്ങൾകൊണ്ട് ഒട്ടേറെ പേരുടെ ജീവിതവും വീടുമെല്ലാം തുടച്ചെറിഞ്ഞ ഈ പ്രകൃതി ദുരന്തം ഒരു നടുക്കത്തോടെ മാത്രമേ ഓർക്കാനാവുകയുള്ളൂ. മണ്ണുവീഴ്ചയുടെ ഭീതി നിലനിൽക്കുമ്പോൾത്തന്നെ ദേശീയ പാതയിലും കനത്ത മഴയിൽ കുത്തൊഴുക്കുള്ള ഗംഗാവലിയിലും രക്ഷാപ്രവർത്തനത്തിൽ മുഴുകിയവരുടെ കാഴ്ചകൾ, രക്ഷാപ്രവർത്തനം നടക്കുന്ന നദിയുടെ മറുകരയായ ഉൾവരെയിൽ എരിയുന്ന ചിതയുടെയും നദീ ജലം ഇരച്ചു കയറി വീടടക്കം സർവതും നഷ്ടപ്പെട്ടതിൻ്റെയും കാഴ്ചകൾ... രക്ഷാപ്രവർത്തനത്തിന് തുടക്കമായ നാൾ തൊട്ട് നാം കണ്ട കാഴ്ചകൾ പലതും ഭാഷയ്ക്കും നാടിനും അതീതമായ മനുഷ്യസ്നേഹത്തിന്റെ നേർക്കാഴ്ചകൾ ആയിരുന്നു. ഷിരൂർ കുന്ന് ഗംഗാവലിയിലേക്ക് തള്ളിയിട്ട അർജുനെത്തേടി ദിവസങ്ങൾ അലഞ്ഞ