മാസം ഇത്രയും തുക നിക്ഷേപിക്കാനുണ്ടോ, റിട്ടയര്‍മെന്റ് കാലത്ത് കോടികൾ അക്കൗണ്ടിൽ; ആശങ്ക വേണ്ട, എൻപിഎസ് സഹായിക്കും
![Retirement Planning Retirement Planning](https://img-mm.manoramaonline.com/content/dam/mm/mo/premium/life/images/2024/10/1/retirement-3.jpg?w=1120&h=583)
Mail This Article
വിരമിക്കൽ അഥവാ റിട്ടയര്‍മെന്റ് എന്നത് പലപ്പോഴും സ്വസ്ഥതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട ജീവിതസമ്മർദത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണവിടെ തുറക്കപ്പെടുന്നത്. യഥാർഥത്തിൽ പതിറ്റാണ്ടുകളുടെ അധ്വാനത്തിന്റെ ഫലം സ്വസ്ഥമായി ആസ്വദിക്കാനുള്ള അവസരം കൂടിയാണ് റിട്ടയര്‍മെന്റ്. എന്നാൽ പലർക്കും കാര്യങ്ങൾ അങ്ങനെയല്ല. സാമ്പത്തിക ആസൂത്രണമില്ലാതെയാണ് ഈ ഘട്ടത്തിലേക്ക് എത്തുന്നതെങ്കിൽ ജീവിതത്തിലെ സുവർണ വര്‍ഷങ്ങൾ ആകേണ്ട ആ സമയം പക്ഷേ സാമ്പത്തിക പ്രശ്നങ്ങളുടേയും അതുവഴി ആശങ്കയുടേതുമായി മാറും. അവിടെയാണ് റിട്ടയര്‍മെന്റ് പ്ലാനിങ്ങിന്റെ പ്രസക്തി. പല ഓപ്ഷനുകളും ഇതിനുണ്ടെങ്കിലും ഏറ്റവും ശ്രദ്ധേയമായത് നാഷനല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്) തന്നെയാണ്. മധ്യവയസ്‌കനായ രാജേഷ് എന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെ എന്‍പിഎസ് റിട്ടയര്‍മെന്റ് പദ്ധതിയുടെ പ്രാധാന്യമെന്താണ് എന്നു പരിശോധിക്കാം.