ഇസ്രയേല്‍ അതിർത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിന് ഒക്ടോബർ 7ന് ഒരു വർഷം തികയുകയാണ്. ഹമാസിനെ തകർക്കാനെന്നു പറഞ്ഞ് ഗാസയ്ക്കു നേരെ ഇസ്രയേൽ ആരംഭിച്ച ആക്രമണത്തിനും ഒരു വർഷമാവുകയാണ്. പലസ്തീനും കടന്ന് ഇസ്രയേൽ സൈനികനടപടി ലബനൻ, യമൻ, സിറിയ എന്നിവിടങ്ങളിലേക്കും നീളുന്നു. ഇറാൻ കൂടി സംഘർഷത്തിന്റെ ഭാഗമായതോടെ പശ്ചിമേഷ്യയ്ക്കു മേലാകെ അസ്വസ്ഥതയുടെ കാർമേഘങ്ങളാണ്. ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിനു പതിറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും പൂർണതോതിലുള്ള ഇപ്പോഴത്തെ സൈനികനടപടിക്കുള്ള പ്രകോപനം 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ മിന്നലാക്രമണമായിരുന്നു. ഗാസയിലെ ആക്രമണം ശമനമേതുമില്ലാതെ ഒരുവശത്തു നടക്കുമ്പോൾ പലസ്തീന്റെ ഒന്നാം പകുതിയായ വെസ്റ്റ് ബാങ്കിലും ഇസ്രയേൽ നടപടി പുരോഗമിക്കുകയാണ്. വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കുടിയേറ്റം ശക്തമായി തുടരുന്നു. ഗാസയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 41,000 കവിഞ്ഞു. ഇസ്രയേൽ – പലസ്തീൻ സംഘർഷം പോലെ പലസ്തീൻ ജനതയുടെ ചെറുത്തുനിൽപിനുമുണ്ട് വർഷങ്ങളുടെ ചരിത്രം. ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ട പലസ്തീൻ പോരാട്ടപ്രതീകങ്ങളും ഒരുപാടുണ്ട്. പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി തണ്ണിമത്തൻ നേരത്തേ ഉപയോഗിക്കപ്പെട്ടിരുന്നെങ്കിലും അടുത്ത കാലത്ത് അത് ലോകമാകെ പടർന്നുപിടിച്ചു. മലയാളി നടി കനി കുസൃതി കാൻ ചലച്ചിത്ര പുരസ്കാരവേദിയിൽ തണ്ണിമത്തൻ ഹാൻഡ്ബാഗുമായി എത്തിയതാണ് കേരളത്തിൽ പലസ്തീൻ പ്രതീകങ്ങളെക്കുറിച്ചുള്ള ചർച്ച സജീവമാക്കിയത്. ഒലിവ് ചില്ലയും കെഫിയയും മുതൽ തണ്ണിമത്തൻ വരെ വിവിധ കാലങ്ങളിൽ പലസ്തീൻ പ്രതീകങ്ങളായി അറിയപ്പെട്ടു. അവയ്ക്കു പിന്നിൽ ഹൃദയഹാരിയായ കഥകളുണ്ട്. ചിലതിനാകട്ടെ, ദുരൂഹമായ അന്ത്യങ്ങളുടെ കഥയും പറയാനുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com