അവരുടെ ഓണം ഇന്നായിരിക്കും അവസാനിച്ചിട്ടുണ്ടാവുക. ദിവസങ്ങളായി പഴ്സിനുള്ളിൽ സുരക്ഷിതമായി സൂക്ഷിച്ച 25 കോടിയുടെ ഓണം ബംപർ ഭാഗ്യക്കുറി ഇടയ്ക്കിടെ നോക്കി എന്തെല്ലാം മനക്കോട്ടകളാവും ഓരോ മലയാളികളും കെട്ടിപ്പൊക്കിയിട്ടുണ്ടാവുക. ടിക്കറ്റെടുത്ത ലക്ഷക്കണക്കിന് ആളുകളിൽ ഭൂരിഭാഗത്തിന്റെയും മനസ്സിൽ ‘ഒന്നും അടിച്ചില്ലല്ലോ’ എന്ന നിരാശയാവും. എന്നാൽ ഇന്ന് 22 കോടീശ്വരൻമാരാണ് ‌ഒറ്റ ദിവസംകൊണ്ടു കേരളത്തിലുണ്ടായത്. അവരിൽ 21 പേരും ലോട്ടറി ടിക്കറ്റ് എടുത്തവരാണ്. ഒരാളാവട്ടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാന് ടിക്കറ്റ് വിറ്റ ഏജന്റും. കോടീശ്വരൻമാർ മാത്രമല്ല ലക്ഷങ്ങൾ നേടിയ ലക്ഷാധിപൻമാർ മുതല്‍ ‘ടിക്കറ്റ് കാശ് നഷ്ടമായില്ലല്ലോ’ എന്ന് ആശ്വസിക്കുന്ന ചെറിയ സമ്മാനത്തുക കിട്ടിയവർ വരെയുണ്ടാവും ഇക്കൂട്ടത്തിൽ. ആരാണ് ഈ ഭാഗ്യവാൻമാരെ കണ്ടെത്തുന്നത്? അതൊരു പഞ്ചാബിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പഴയ രീതികളൊക്കെ മാറ്റിവെച്ചാണ് കേരളവും ലോട്ടറി നറുക്കെടുപ്പിൽ യന്ത്രവൽക്കരണം കൊണ്ടുവന്നത്. ആറ് വർഷം മുൻപ് ലോട്ടറിവകുപ്പ് പ്രത്യേകം പറഞ്ഞ് നിർമിച്ച് പഞ്ചാബിൽനിന്ന് കൊണ്ടുവന്ന ലോട്ടറി നറുക്കെടുപ്പ് യന്ത്രമാണ് ഇപ്പോൾ ഇതിനായി ഉപയോഗിക്കുന്നത്. എന്നാൽ ഇതായിരുന്നില്ല നേരത്തേ ഉപയോഗിച്ചിരുന്ന യന്ത്രം. എങ്ങനെയാണ് ലോട്ടറി വകുപ്പിലേക്ക് ഈ പഞ്ചാബി ‘യന്തിരൻ’ എത്തിച്ചേര്‍ന്നത്? ഈ യന്ത്രം എങ്ങനെയാണ് പ്രവർത്തിക്കുന്നത്? നറുക്കെടുപ്പിൽ സുതാര്യത സൂക്ഷിക്കാൻ കേരള ലോട്ടറി എടുക്കുന്ന നടപടികളും വിശദമായറിയാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com