ചായയ്‌ക്കൊപ്പം ഇത്തിരി മിക്സ്ചർ കിട്ടിയാൽ മലയാളികളിൽ വലിയൊരു ഭൂരിപക്ഷവും വേണ്ടെന്ന് പറയില്ല. പക്ഷേ, സ്ഥിരമായി കഴിക്കുന്ന മിക്സ്ചർ കാൻസറിന് കാരണമായാലോ? കൊതിയോടെ വാങ്ങിക്കഴിക്കുന്ന ഉപ്പിലിട്ടത് വായ പൊള്ളിച്ചാലോ? കുട്ടികൾക്കു കൊടുക്കുന്ന പാൽ കഴിച്ച് അവർക്ക് ശ്വാസപ്രശ്നങ്ങളുണ്ടായാലോ! ഇതൊന്നും കേരളത്തിൽ നടക്കില്ലെന്നു കരുതാൻ വരട്ടെ. ഭക്ഷ്യവസ്തുക്കൾക്ക് രുചി കൂട്ടാനും നിറം കൂട്ടാനും നിരോധിത രാസവസ്തുക്കൾ മുതൽ ആസിഡ് വരെ കേരളത്തിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തൽ. ‘ഭക്ഷ്യസുരക്ഷ; അപ്രതീക്ഷിതമായതിന് കരുതിയിരിക്കുക’ എന്നതായിരുന്നു ഇത്തവണത്തെ ലോക ഭക്ഷ്യസുരക്ഷാ ദിന (ജൂണ്‍ 7) സന്ദേശം. ആ സന്ദേശം തന്നെ ഒരു മുന്നറിയിപ്പാണ്. ഭക്ഷ്യവിഷബാധ തുടരെത്തുടരെ ആളുകളുടെ ജീവനെടുത്തിരുന്ന കേരളം കഴിഞ്ഞ രണ്ട് വർഷമായി ഭക്ഷ്യസുരക്ഷാ ഇൻഡെക്സിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേത്യത്വത്തിൽ നടത്തിയ സ്പെഷൽ ഡ്രൈവുകളും പരിശോധനകളുമാണ് അതിന് പിന്നിൽ. പക്ഷേ, ഒന്നാം സ്ഥാനത്തെത്തിയ കേരളത്തിലും ഭക്ഷ്യവസ്തുക്കളിലെ മായം കലർത്തലിന് അവസാനമായിട്ടില്ല. പതിയെപ്പതിയെ ജീവനെടുക്കുന്ന വില്ലന്മാരാണ് അതിൽ പലതും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com