എഐ ‘പണി’ കളയും; ജോലിക്ക് പഠിക്കേണ്ടത് ഈ വിഷയങ്ങൾ; മുന്നേറാം, ഗുരുവായൂരിൽനിന്ന് സിലിക്കൺ വാലിയിലെത്തിയ അടയാളം നോക്കി...
Mail This Article
സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ചെറിയ ബിസിനസുകൾ ചെയ്തു പോക്കറ്റ് മണി സമ്പാദിച്ചിരുന്ന ഒരു കുട്ടിയുണ്ടായിരുന്നു. അങ്ങനെ സ്കൂളിൽ കച്ചവടം നടത്തിയതിന് ശിക്ഷയും കിട്ടി. ആ കുട്ടി വളർന്ന് യുഎസിലെത്തി അൻപതിലേറെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തി. സ്വയം മൂന്നു സ്റ്റാർട്ടപ്പുകൾ സ്ഥാപിച്ചു വിജയിപ്പിക്കുകയും അവയിൽ നിന്നു പണമുണ്ടാക്കുകയും ചെയ്തു. ക്ലിയർ വെഞ്ച്വേഴ്സ് എന്ന വെഞ്ച്വർ കാപിറ്റൽ സ്ഥാപനത്തിന്റെ സഹസ്ഥാപകനായി മൾട്ടി മില്യനറായ രാജീവ് മാധവൻ, മെഡിക്കൽ രംഗത്ത് വിപ്ലവകരമായ പാതവെട്ടിത്തുറക്കുന്ന പുതിയ സ്റ്റാർട്ടപ് കമ്പനിയിൽ നിക്ഷേപം നടത്തിയിരിക്കുകയുമാണ്. മാഗ്‌മ എന്ന ഡിസൈൻ ഓട്ടമേഷൻ കമ്പനിയാണ് രാജീവിന്റെ ഏറ്റവും വലിയ വിജയം. സ്വന്തം ആശയം. ഒട്ടേറെ ഫണ്ടുകളിൽ നിന്ന് തുടക്കത്തിൽ തന്നെ ഫണ്ടിങ് ലഭിച്ചു. മാഗ്‌മയെ പിന്നീട് സിനോപ്സിസ്‍ എന്ന കമ്പനി ഏറ്റെടുത്തു. ആംബിറ്റ് ഡിസൈൻ എന്ന രണ്ടാമത്തെ കമ്പനിയും വിജയമായി. എല്ലാറ്റിലും പൊതുവായിട്ട് ഒന്നുണ്ടായിരുന്നു