പെയ്തൊഴിഞ്ഞ മഴയിലും പമ്പയാറിലെ ഓളങ്ങൾക്ക് വഞ്ചിപ്പാട്ടിന്റെ താളം. പള്ളിയോടങ്ങളുടെ വരവിനായി കാത്തു നിൽക്കുന്നതുപോലെ കടവിൽ തിരുവോണത്തോണി. കുറുകുന്ന അമ്പലപ്രാവുകൾ പറന്നുയരുന്നത് പോലും വഞ്ചിപ്പാട്ടിന്റെ താളത്തിലാണോയെന്ന സംശയം ഇവിടെത്തുമ്പോൾ തോന്നാം. കാറ്റിലിളകുന്ന ദീപങ്ങളും നിറയുന്ന പറകളും പൂത്താലവും അഷ്ടമംഗല്യവും ഭഗവാന് സമർപ്പിച്ച് നിറഞ്ഞ ഭക്തിയോടെ തൊഴുതു നിൽക്കുന്ന ഭക്തർ. ഈ യാത്ര കേരളത്തിലെ പ്രധാനപ്പെട്ട മഹാവിഷ്ണു ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കാണ്. പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രം വള്ളംകളിക്കും വള്ള സദ്യയ്ക്കും പേരു കേട്ടതാണ്. പാണ്ഡവരിൽ മൂന്നാമനായ അർജുനൻ പ്രതിഷ്ഠിച്ചതാണ് ഈ വിഗ്രഹമെന്നാണ് വിശ്വാസം. വനവാസകാലത്ത് പാണ്ഡവർ ചെങ്ങന്നൂരും പരിസരത്തുമായി വസിച്ചിരുന്നുവെന്നും അജ്‌ഞാതവാസം ആരംഭിക്കുന്നതിനു മുൻപ് ഭൃഗു മഹർഷിയുടെ ഉപദേശപ്രകാരം പാണ്ഡവർ പൂജിച്ചിരുന്ന അഞ്ചു വിഷ്‌ണുവിഗ്രഹങ്ങൾ അഞ്ചിടങ്ങളിലായി പ്രതിഷ്‌ഠിച്ചു എന്നുമാണ് ഐതിഹ്യം. മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠ എന്നതാണ് സങ്കൽപം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com