അന്ന് പൊലിഞ്ഞത് 59 ജീവനുകൾ; ബാക്കിയായത് 130 ആദിവാസികൾ; 5 വർഷത്തിനിപ്പുറവും സർക്കാരും അൻവറും ‘കാണാത്ത’ ദുരിതം
Mail This Article
59 ജീവനുകളും ഏതാണ്ടത്രതന്നെ വീടുകളും തുടച്ചെടുത്തു മുത്തപ്പൻകുന്ന് പൊട്ടിയൊഴുകിയ കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തം മലയാളികളാരും മറന്നിട്ടുണ്ടാവില്ല. ദുരന്തമുണ്ടായ 2019 ഓഗസ്റ്റ് 8ന് തന്നെ, കവളപ്പാറ ഉൾപ്പെടുന്ന അതേ പഞ്ചായത്തിൽ ഒരു ഉരുൾപൊട്ടൽ കൂടി ഉണ്ടായിരുന്നു, തണ്ടൻകല്ല് ആദിവാസി നഗറിൽ. 32 ആദിവാസി കുടുംബങ്ങളാണു വീടുകൾ നശിച്ച്, സകലതും നഷ്ടപ്പെട്ടു ചാലിയാർ കടന്ന് മറുകരയെത്തിയത്. ഏതാനും മാസങ്ങൾക്കകം പുനരധിവസിപ്പിക്കാമെന്ന ഉറപ്പുനൽകി സർക്കാർ അവരെ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിന്റെ പൊട്ടിപ്പൊളിഞ്ഞു വീഴാറായ ക്വാർട്ടേഴ്സുകളിൽ താമസിപ്പിച്ചു. ആ‘താൽക്കാലിക’ താമസവും പുനരധിവാസത്തിനു വേണ്ടിയുള്ള നിരന്തര പോരാട്ടവുമായി ഇന്നും അതേ ക്വാർട്ടേഴ്സുകളിൽ ദുരിതജീവിതം നയിക്കുകയാണ് 130 ആദിവാസികളടങ്ങിയ തണ്ടൻകല്ല് ഊരുകാർ. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുണ്ടായി ഒരു മാസം തികയുമ്പോഴേക്കു കോടിക്കണക്കുകളുടെ ‘മെമ്മോറാണ്ടം’ തയാറാക്കാനുണ്ടായ